കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിെൻറ അറസ്റ്റ് വൈകുംതോറും അപവാദപ്രചാരണങ്ങളുടെ രൂക്ഷത വർധിക്കുമെന്ന് സമരത്തിലുള്ള കന്യാസ്ത്രീകൾ. അറസ്റ്റ് വൈകിയാൽ തെളിവുകൾ അട്ടിമറിക്കാൻ സാധ്യത കൂടും. ബിഷപ് ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സിസ്റ്റർ അനുപമ പറഞ്ഞു.
ശരിയായ രീതിയിൽ ചോദ്യംചെയ്താൽ സത്യം പുറത്തുവരും. സഭ പറയുമ്പോൾ പോകാൻ വന്നവരല്ല ഞങ്ങൾ. പീഡനത്തിനിരയായ കന്യാസ്ത്രീ കടുത്ത മനോവിഷമത്തിലാണ്. ഇനിയാർക്കും ഇങ്ങനെയൊരു അവസ്ഥയുണ്ടാകരുതെന്ന പ്രാർഥനയിലാണവർ. മഠത്തിലെ ജീവിതം തീരെ സുരക്ഷിതമല്ല. ബിഷപ്പിനെതിരെ പരാതി നൽകിയതിനാൽ മഠം നടത്തിപ്പുകാർക്ക് കടുത്ത ശത്രുതയുണ്ട്. ഭക്ഷണത്തിൽ വിഷം കലർത്താൻപോലും അവർ മടിക്കില്ല. ഇതരസംസ്ഥാനക്കാരാണ് പാചകക്കാർ.
പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ നിറംപിടിപ്പിച്ച കഥകൾ പ്രചരിക്കുന്നുണ്ട്. വരുന്നതുവരട്ടെ എന്നാണ് തങ്ങളുടെ നിലപാട്. വീട്ടുകാർ തങ്ങളുടെ കൂടെയുണ്ട്. അയൽക്കാർവഴി സ്വാധീനിക്കാൻ ശ്രമമുണ്ട്. ജനങ്ങളുടെ നല്ല പിന്തുണയുണ്ട്. ജാതിമത ഭേദമന്യേ നാടിെൻറ പലഭാഗത്തുനിന്നും ആളുകൾ വരുന്നു. അതാണ് ഏറ്റവും വലിയ സന്തോഷവും ആശ്വാസവും -അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.