????? ??. ????

സന്യാസി വിദ്യാര്‍ഥിനിയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ശിപാര്‍ശ

പത്തനംതിട്ട: തിരുവല്ല അതിരൂപതക്ക്​ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലിയേക്കര ബസേലിയന്‍ കോണ്‍വ​െൻറിലെ സന്യാസിവിദ്യാര്‍ഥിനി ദിവ്യ പി. ജോണി​​െൻറ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ശിപാര്‍ശ ചെയ്തതായി ജില്ല പൊലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ലോക്കൽ പൊലീസി​​െൻറ അന്വേഷണത്തോടൊപ്പം ക്രൈംബ്രാഞ്ച് ഐ.ജി നടത്തിയ അന്വേഷണവും കണക്കാക്കി ഈ കേസ് ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതായിരിക്കും ഉചിതമെന്നുള്ള ശിപാര്‍ശയോടെ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് അയച്ചതായി  ജില്ല പൊലീസ് മേധാവി അറിയിച്ചു. 

വളരെ പ്രാധാന്യത്തോടെയാണ് ഈ കേസ് അന്വേഷിച്ചത്. പരാതിക്കിടയുണ്ടാവാത്തവിധം തുടര്‍നടപടികളും പൊലീസ് സ്വീകരിച്ചു. ഒരുസംഘം വിദഗ്ധ ഡോക്ടര്‍മാരാണ്​ പോസ്​റ്റ്​മോര്‍ട്ടം നടത്തിയത്. തുടര്‍ന്ന് സംഭവസ്ഥലം സംഘം സന്ദര്‍ശിക്കുകയും പരിശോധന നടത്തുകയും ചെയ്തു.  എറണാകുളം മധ്യമേഖല ക്രൈംബ്രാഞ്ച് ഐ.ജി നേരിട്ട് അന്വേഷണവും നടത്തി. എന്നാല്‍, ലോക്കൽ പൊലീസി​​െൻറ അന്വേഷണത്തോടൊപ്പം ക്രൈംബ്രാഞ്ചി​​െൻറ അന്വേഷണവും നടത്തിയതിനാല്‍ ഈ കേസി​​െൻറ തുടരന്വേഷണം ക്രൈംബ്രാഞ്ച് നടത്തുന്നതാണ് നല്ലതെന്ന നിഗമനത്തി​​െൻറ അടിസ്ഥാനത്തില്‍ കേസ് ക്രൈംബ്രാഞ്ചി​​െൻറ പ്രത്യേകസംഘം അന്വേഷണം ഏറ്റെടുത്ത് നടത്തുന്നതിന്​ ശിപാര്‍ശ ചെയ്ത്​ റിപ്പോര്‍ട്ട് അയക്കുകയായിരുന്നുവെന്ന്​ ജില്ല പൊലീസ് മേധാവി വ്യക്തമാക്കി.

Tags:    
News Summary - nun students death: crime branch investigation reccomented- kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.