തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രൻ വി.ഡി. സതീശനെതിരെ നൽകിയ മാനനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് മലക്കംമറിഞ്ഞെന്ന രീതിയിൽ വാർത്തകൾ വരുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹരജി. ഹരജി ഫയലിൽ സ്വീകരിച്ച കോടതി ഫെബ്രുവരി ആറിന് വാദം കേൾക്കും.
കഴിഞ്ഞതവണത്തെ വിചാരണയിൽ വി.ഡി. സതീശന്റെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ച പല കാര്യങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോൾ വളച്ചൊടിക്കപ്പെട്ടെന്നാണ് ഹരജിയിൽ പറയുന്നത്. തെറ്റായ വാർത്തകൾ വാദിയോ വാദിയുമായി ബന്ധമുള്ളവരോ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നാണ് ആവശ്യം.
ഈ ഹരജി പരിഗണിച്ച ശേഷമേ പ്രതിപക്ഷ നേതാവിന്‍റെ മറുപടി വാദം കോടതി കേൾക്കൂ. ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ വിറ്റത് ആർക്കാണെന്ന് കടകമ്പള്ളി സുരേന്ദ്രൻ വ്യക്‌തമാകണമെന്ന പ്രസ്താവനയെത്തുടർന്നാണ് മാനനഷ്ടകേസ് നൽകിയത്.
ശബരിമലയിലെ സംഭവങ്ങളക്ക് സർക്കാറിനും അന്നത്തെ മന്ത്രിയായ കടകംപള്ളി സുരേന്ദ്രനും ഉത്തരവാദിത്തമില്ലെന്ന അവകാശവാദം ബാലിശവും വാസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന് വി.ഡി. സതീശൻനു വേണ്ടി ഹാജരായ അഡ്വ. മൃദുൽ ജോൺ മാത്യു വാദിച്ചിരുന്നു. മന്ത്രിയെന്ന നിലയിൽ കൊള്ള അറിയാതിരുന്നെങ്കിൽ വീഴ്ചയും കൃത്യവിലോപവുമാണ്. കാബിനറ്റ് നേരിട്ട് നാമനിർദേശം ചെയ്‌ത ദേവസം ബോർഡ് അംഗങ്ങളുടെ പ്രവൃത്തിയിൽ സർക്കാറിന് പൂർണ ഉത്തരവാദിത്തമുണ്ടെന്നും പ്രതിഭാഗം വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.