തിരുവനന്തപുരം: എസ്.ഐ.ആർ ഹിയറിങ് പുരോഗമിക്കുന്നതിന് പിന്നാലെ പട്ടികയിൽനിന്ന് പുറത്തായവരുടെ ആദ്യഘട്ട വിവരങ്ങൾ പുറത്ത്. കരട് പട്ടികയിൽ ഉൾപ്പെട്ടെങ്കിലും വിദേശത്തുള്ളവരും മരിച്ചവരുമടക്കം 9868 പേരെ അന്തിമ പട്ടികയിൽനിന്ന് ഒഴിവാക്കുമെന്ന് കമീഷൻ അറിയിച്ചു.
ഇതിൽ 1441 പേർ എന്യൂമറേഷൻ കാലത്ത് മരിച്ചവരാണ്. 997 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരും 7430 പേർ മറ്റു സംസ്ഥാനങ്ങളിലേക്കോ മണ്ഡലങ്ങളിലേക്കോ താമസം മാറിയവരുമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. ബന്ധുക്കൾ എന്യൂമറേഷൻ ഫോം ഒപ്പിട്ട് നൽകിയതിനെത്തുടർന്നാണ് മരിച്ചവർ ഒഴികെയുള്ളവർ കരട് പട്ടികയിൽ ഉൾപ്പെട്ടതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.