അടിമാലി: ദേശീയപാതയിൽ നേര്യമംഗലം മുതൽ - വാളറ വരെ തടസ്സപ്പെട്ട നിർമാണം പുനരാരംഭിക്കുന്നതിന് കൂടുതൽ കുരുക്കായി ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. തർക്കമില്ലാത്ത സ്ഥലത്ത് നിർമാണം തുടരണമെന്ന് കാട്ടി ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് 28ന് ഇറക്കിയ ഉത്തരവാണ് കുരുക്കാകുന്നത്. 14.5 കിലോമീറ്ററിൽ റിസർവ് വനത്തിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത്. ഇവിടത്തെ നിർമാണം പൂർണമായി വിലക്കുന്ന റിപ്പോർട്ടാണ് വനം സെക്രട്ടറി കോടതിയിൽ സമർപ്പിച്ചത്.
ഇതിന് വിപരീതമായി തർക്കമില്ലാത്ത വിധത്തിൽ നിർമാണം നടത്താൻ നിലവിൽ സാഹചര്യമില്ലെന്നും പിന്നെ എങ്ങനെ നിർമാണം തുടരാൻ കഴിയുമെന്നുമാണ് എൻ.എച്ച്.എ.ഐ അധികൃതർ ചോദിക്കുന്നത്.
സർക്കാറിന്റെ നിർദേശപ്രകാരം പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ഈ ഭാഗത്ത് ചിലയിടങ്ങളിൽ നിർമാണം പുനരാരംഭിച്ചിരുന്നു. എന്നാൽ, അന്തിമ തീരുമാനമാകാത്തതിനാൽ ഇത് വനം വകുപ്പ് തടഞ്ഞു. ഈ സാഹചര്യം തന്നെ ഇപ്പോഴും നിലനിൽക്കുന്നു. ഇതിനിടയിലാണ് ചീഫ് സെക്രട്ടറി വിവാദ ഉത്തരവ് ഇറക്കിയത്. ഉത്തരവിൽ പറയുന്നത് പോലെ തർക്കമില്ലാത്ത സ്ഥലത്ത് നിർമാണം തുടരുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെങ്കിൽ പുതിയ സർവേ നടത്തണമെന്നും ഇത് പരിഹരിക്കാതെ എങ്ങനെ തർക്കമില്ലാത്ത ഭാഗം കണ്ടെത്തുമെന്നുമാണ് പ്രക്ഷോഭ രംഗത്തുള്ള സംഘടനകളുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.