ശ്രീനിവാസൻ

പി.ടി ഉഷ എം.പിയുടെ ഭർത്താവ് ശ്രീനിവാസൻ അന്തരിച്ചു

പയ്യോളി (കോഴിക്കോട്): രാജ്യസഭാ എം.പിയും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ പി.ടി ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ (64) അന്തരിച്ചു. കോഴിക്കോട് പെരുമാൾപുരത്തെ വീട്ടിൽ വെച്ച് രാത്രി 12.30 ഓടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

പൊന്നാനി സ്വദേശിയായ ശ്രീനിവാസന്‍ മുന്‍ ദേശീയ കബഡി താരം കൂടിയാണ്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ റിട്ട. ഡി.വൈ.എസ്പിയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് നാലു മണിക്ക്‌.

Tags:    
News Summary - PT Usha MP's husband Sreenivasan passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.