കൽപ്പറ്റ: സഭയിൽ നിന്നും മഠത്തില്‍ നിന്നും തന്നെ പുറത്താക്കികൊണ്ടുള്ള വത്തിക്കാെൻറ തീരുമാനത്തിൽ സംശയ മുണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുര. രണ്ടു തവണയും തെൻറ അപ്പീൽ തള്ളിയത് വത്തിക്കാേൻറത് യഥാര്‍ഥ തീരുമാനമാണ ോയെന്ന് സംശയമുണ്ട്. ഇപ്പോഴത്തെ തീരുമാനം കേരളത്തിൽ നിന്നുള്ള ക്രൈസ്തവ മേലധ്യക്ഷന്മാരുടെ സ്വാധീനം മൂലമാണോയെന്ന് സംശയിക്കുന്നതായും സിസ്റ്റർ ലൂസി പറഞ്ഞു.
തന്‍റെ അപേക്ഷ മാർപാപ്പ കണ്ടോ എന്ന് തന്നെ സംശയമുണ്ട്. രണ്ടാമത്തെ അപ്പീൽ തള്ളികൊണ്ട് വത്തിക്കാനയച്ച കത്തിൽ ഒരു തവണകൂടി അപേക്ഷ നൽകാമെന്ന് പരാമർശിക്കുന്നുണ്ട്. സഭയിൽ നിന്നും പുറത്താക്കിയ നടപടിക്കെതിരെ വീണ്ടും അപ്പീൽ നൽകും. മാർപാപ്പക്ക് നേരിട്ട് അപേക്ഷ നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സിസ്റ്റർ ലൂസി കളപ്പുര അറിയിച്ചു.
തെറ്റ് ചെയ്തെന്ന് സഭ ബോധ്യപ്പെടുത്താത്ത കാലത്തോളം സഭയിൽ തന്നെ തുടരും. താൻ കാരയ്ക്കാമലയിലെ മഠത്തിൽ നിന്ന് ഇറങ്ങുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ലൂസി കളപ്പുര പറഞ്ഞു.
സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീൽ വത്തിക്കാൻ തള്ളിയ സാഹചര്യത്തിൽ മഠത്തിൽ നിന്ന് പുറത്തുപോകണമെന്നാണ് സഭാനേതൃത്വം ആവശ്യപ്പെടുന്നത്. ഇതിനെതിരെ സിസ്റ്റർ ലൂസി രണ്ടാമതും വത്തിക്കാന് അപ്പീൽ നൽകിയെങ്കിലും തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.