ബിഷപ്പ് ഫ്രാേങ്കാ മുളക്കലിെൻറ മുൻകൂർ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാേങ്കാ മുളക്കൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഹരജി സെപ്തംബർ 25 ന് പരിഗണിക്കുമെന്ന് ഹൈകോടതി അറിയിച്ചു. ജസ്റ്റിസ് രാജ വിജയ രാഘവൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ബിഷപ്പിെൻറ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. ഇരുഭാഗങ്ങളുടെയും വിശദമായ വാദം കേട്ടശേഷമേ ഹരജി പരിഗണിക്കാനാവൂയെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ മാറ്റിയത്.
സർക്കാറിനു വേണ്ടി ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷനാണ് ഹാജരായത്. ബിഷപ്പിനെ ചോദ്യംചെയ്ത ശേഷം അറസ്റ്റ് ചെയ്യണമോ എന്ന കാര്യം അന്വേഷണോദ്യോഗസ്ഥന് തീരുമാനിക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അറസ്റ്റ് തടയണമെന്ന് ബിഷപ്പിെൻറ അഭിഭാഷകനും കോടതിയില്‍ ആവശ്യപ്പെട്ടില്ല.
പരാതിക്ക് പിന്നിൽ വ്യക്തി വിരോധമാണെന്നും കന്യാസ്ത്രീ തനിക്കെതിരെ കള്ളക്കഥ മെനയുകയാണെന്നും ഫ്രാേങ്കാ മുളക്കൽ ൈഹകോടതിയിൽ നൽകിയ ഹരജിയിൽ ആരോപിച്ചിരുന്നു.
മിഷനറീസ് ഓഫ് ജീസസിെൻറ സുപ്രധാന തസ്തികയില്‍ നിന്ന് കന്യാസ്ത്രീയെ പുറത്താക്കിയിരുന്നു. ഇതിന് പിന്നില്‍ താനാണെന്ന് കന്യാസ്ത്രീ തെറ്റിദ്ധരിച്ചിരിക്കുകയാണ്. അതിനെ തുടർന്നുണ്ടായ വ്യക്തിവിരോധമാണ് ഇപ്പോൾ തനിക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തുവരാനുള്ള കാരണം. പരാതിക്കാരിയായ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയായിരുന്നു. മറ്റൊരു സ്ത്രീ ഉന്നയിച്ച ഗുരുതര ആരോപണങ്ങളുടെ പേരിലായിരുന്നു കന്യാസ്ത്രീയെ പുറത്താക്കിയത്. തുടര്‍ന്നാണ് പരിയാരത്തേക്ക് അവരെ സ്ഥലം മാറ്റിയത്. കന്യാസ്ത്രീയും ബന്ധുക്കളും ഇതിെൻറ പേരില്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ബിഷപ്പ് ഹരജിയിൽ ആരോപിച്ചിരുന്നു.
ചോദ്യം ചെയ്യലിനായി ബുധനാഴ്ച രാവിെല പത്തുമണിക്ക് വൈക്കം ഡി.വൈ.എസ്.പിയുടെ ഒാഫീസിൽ ഹാജരാകണമെന്ന് ഫ്രാേങ്കാ മുളക്കലിന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. പൊലീസ് നിർദേശപ്രകാരം സമയബന്ധിതമായി സ്ഥലത്തെത്തുമെന്ന് ബിഷപ്പ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.