കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പാലാ മജിസ്ട്രേറ്റ് കോടത ിയിൽ കുറ്റപത്രം സമർപ്പിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈ.എസ്.പി പി.കെ. സുഭാഷാണ ് കുറ്റപത്രം സമർപ്പിച്ചത്.
കന്യാസ്ത്രീ പരാതിക്കാരിയായ കേസിൽ ബിഷപ് പ്രതിയായി കോടതിയിൽ വിചാരണ നേരിടുെ ന്നന്ന അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ അക്കമിട്ട് തെളിവുകൾ നിരത്തുന്ന 73 പേജുകളാണ് പ്രധാനമായും കുറ്റപത്രത്ത ിലുള്ളത്. ഇതിനൊപ്പം അഞ്ചു വാല്യങ്ങളിലായി 2000 പേജുകളിലായി സാക്ഷിമൊഴികൾ, ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടുകൾ, ര േഖകള്‍ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ബിഷപ്പിനെതിരെ പ്രധാനമായും ബലാത്സംഗം ഉൾെപ്പടെ അഞ്ചു വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
അധികാര ദുർവിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിച്ചു, അന്യായമായി തടഞ്ഞുവെച്ചു, പ്രകൃതി വിരുദ്ധ ലൈംഗികപീഡനം നടത്തി, മേലധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്തു, ഒരേസ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടർച്ചയായി ബലാത്സംഗം ചെയ്തു എന്നീ വകുപ്പുകളാണിവ.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി, പാലാ രൂപത ബിഷപ് ജോസഫ് കല്ലറങ്ങാട്ട്, ദഗൽപുർ രൂപത ബിഷപ് കുര്യൻ വലിയകണ്ടത്തിൽ, ഉൈജ്ജൻ രൂപത ബിഷപ് സെബാസ്റ്റ്യൻ വടക്കേൽ എന്നിവർ അടക്കം നാലു ബിഷപ്പുമാരും 11 വൈദികരും 25 കന്യാസ്ത്രീകളും ഉൾപ്പെടെ 83 സാക്ഷികളുടെ രഹസ്യമൊഴി അടങ്ങുന്നതാണ് കുറ്റപത്രം. ഇതിൽ 10പേരുടെ രഹസ്യമൊഴി മജിസ്ട്രേറ്റുമാരാണ് രേഖപ്പെടുത്തിയത്. ഈ ഏഴു മജിസ്ട്രേറ്റുമാരും സാക്ഷികളാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 342,376(2) (K), 376(2)(N), 376 (c)(a), 377, 506(1) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ് ചുമത്തിയത്.
ജീവിതകാലം മുഴുവനും 10 വർഷത്തിലധികവും തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് പലതും. സാക്ഷികളുടെ കൂറുമാറ്റം തടയുന്നതിന് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയതിനൊപ്പം മുഴുവൻ സാക്ഷികളുടെ മൊഴികളും വിഡിയോയിൽ ചിത്രീകരിച്ചിട്ടുമുണ്ട്.
പരാതിക്കാരിയോടൊപ്പമുള്ള കന്യാസ്ത്രീകളുടെ സ്ഥലംമാറ്റ ഉത്തരവുകളും അവര്‍ക്കുണ്ടായ ദുരനുഭവങ്ങളും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
2018 ജൂണ്‍ 26നാണ് കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നല്‍കിയത്. 2014 മുതല്‍ 2016വരെ 13 തവണ ലൈംഗികമായി പീഡിപ്പിെച്ചന്നായിരുന്നു പരാതി. നാലുമാസം നീണ്ട വിശദ അന്വേഷണത്തിനുശേഷം തെളിവുകളുടെ അടിസ്ഥാനത്തിൽ 2018 സെപ്റ്റംബർ 21ന് ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസം ജയിലില്‍ കിടന്ന ഫ്രാങ്കോ നിലവില്‍ ജാമ്യത്തിലിറങ്ങി ജലന്ധറിലാണ്. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഇനി കോടതിയിൽ ഹാജരാകണം.
കോടതി കുറ്റപത്രം വിശദമായി പരിശോധിച്ചശേഷം പ്രതിക്ക് സമൻസ് അയക്കും. പിന്നീട് ജില്ല പ്രിൻസിപ്പൽ സെഷൻ കോടതിയിലേക്ക് മാറ്റും. കേസിെൻറ രഹസ്യസ്വഭാവം പരിഗണിച്ച് പ്രിൻസിപ്പൽ സെഷൻ കോടതിയാണ് വിചാരണ ഏതു കോടതിയിൽ വേണമെന്ന് തീരുമാനിക്കുക. സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ. ബാബുവിെൻറയും ജില്ല പൊലീസ് മേധാവി ഹരിശങ്കറിെൻറയും നിർദേശങ്ങൾ അനുസരിച്ചാണ് അന്തിമ കുറ്റപത്രം തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.