Posted On
date_range Updated On
date_range മലയാളി യുവ നടിയോട് അതിക്രമം , ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
ചെന്നൈ: മലയാളി യുവനടിയെ കടന്നു പിടിക്കാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ ചെന്നൈയിൽ അറസ്റ്റിലായി. ശനിയാഴ്ച രാത്രി ടി നഗറിലെ ഹോട്ടലിൽ വെച്ചാണ് അതിക്രമം ഉണ്ടായത്. സംഭവത്തിൽ തമിഴ്നാട്ടിലെ നാഗപട്ടണം സ്വദേശി സയിദ് അഫ്രീദി (20) അറസ്റ്റിലായി.
ഈ മാസം ആറാം തീയതി വൈകിട്ട് ചെന്നൈയിലെ ടി നഗറിലെ നടി ഹോട്ടലിൽ മുറി എടുത്തിരുന്നു. ഇന്റർകോം കേടായതിനാൽ അത് നന്നാക്കാൻ നടി ആവശ്യപ്പെട്ടിരുന്നു. ഇതിനായി റൂമിലെത്തിയ സയിദ് അഫ്രീദി മോശമായി പെരുമാറുകയുമായിരുന്നു. സംഭവത്തിൽ ടി നഗർ പൊലീസിൽ നടി പരാതി നൽകിയിട്ടുണ്ട്.
വിദ്യാർഥിയായ ഇയാൾ ഹോട്ടലിലെ പാർട്ട് ടൈം ജീവനക്കാരൻ ആണ്. നടിയുടെ പരാതിപ്രകാരം പൊലീസ് പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.