കന്യാസ്​ത്രീ പരാതി നൽകിയിരുന്നില്ല; ആര്​ തോറ്റാലും അപമാനം സഭക്ക്​ - സൂസെപാക്യം

തിരുവനന്തപുരം: ജലന്ധർ ബിഷപ്പിനെതിരായ ലൈംഗികാരോപണത്തിൽ വിശദീകരണവുമായി കതോലിക്​ ബിഷപ്പ്​ കൗൺസിൽ അധ്യക്ഷൻ ആർച്ച്​ ബിഷപ്പ്​ സൂസെപാക്യം. കെ.സി.ബി.സിക്ക് കന്യാസ്​ത്രീയിൽ നിന്ന്​ പരാതി ലഭിച്ചിരുന്നില്ലെന്ന്​ സൂസെപാക്യം പറഞ്ഞു. പൊലീസ് അന്വേഷണം നടക്കുന്നതിനാൽ സമാന്തരമായ അന്വേഷണം സഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

അന്വേഷണം നടക്കുമ്പോൾ ചിലരെ വേട്ടക്കാരനായും ചിലരെ ഇരയായും ചിത്രീകരിക്കുന്നത് ശരിയല്ല. രണ്ട് വശത്തും ഉള്ളവർ സഭയുടെ ഭാഗമായതിനാൽ ആര് തോറ്റാലും അതി​​​​​െൻറ അപമാനവും വേദനയും സഭ ഏറ്റെടുക്കണം. സഭ ആരോടും പക്ഷപാതം കാണിച്ചിട്ടില്ല. ഇരുകൂട്ട​േരാടും സമദൂര നിലപാടാണ് എടുത്തിട്ടുള്ളതെന്നും സൂസെപാക്യം പറഞ്ഞു.

ന്യൂൺഷോക്ക് അടക്കം കന്യാസ്ത്രീകൾ പരാതി നൽകിയത് വൈകിയാണെന്ന വിമർശനവും സൂസെപാക്യം ഉന്നയിക്കുന്നു.

Tags:    
News Summary - Nun Not Complaint, Susepakyam - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.