എൻ.എസ്​.എസിനെ ഉപദേശിക്കാൻ കോടിയേരിക്ക്​ അവകാശമില്ല -എൻ.എസ്​.എസ്​

കോട്ടയം: എൻ.എസ്​.എസിനെ ഉപദേശിക്കാനോ വിമർശിക്കാനോ രാഷ്​ട്രീയം പഠിപ്പിക്കാനോ സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്​​ അവകാശമില്ലെന്ന്​ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.

ശബരിമല യുവതി പ്രവേശന കാര്യത് തിൽ കോടതിയോട്​ സാവകാശം ചോദിക്കാതെയും വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെയും സർക്കാർ മുന്നോട്ടു പോവുകയാണ്​ ചെയ്​തത്​. തിടുക്കം കാണിക്കരുതെന്നും സാവകാശ ഹരജി നൽകി പുനഃപരിശോധന ഹരജിയുടെ തീരുമാനം വരുന്നതു വരെ നടപടികൾ തൽക്കാലത്തേക്ക്​ നിർത്തി വെക്കണമെന്നും എൻ.എസ്​.എസ്​ അഭ്യർഥിച്ചതാണ്​. മറിച്ചാണെങ്കിൽ വിശ്വാസികളുടെ ഒപ്പം നിൽക്കുമെന്ന്​ വ്യക്തമാക്കിയിരുന്നു. കോടിയേരിയുമായും മുഖ്യമന്ത്രിയുമായും ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു.

ശബരിമല വിഷയത്തിൽ ആരുമായും നിഴൽ യുദ്ധത്തിനില്ലെന്നും ആരെയും ഭയപ്പെടുത്താൻ എൻ.എസ്​.എസിന്​ ഉദ്ദേശ്യമില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. സംസ്​ഥാന സർക്കാറിനോട്​ ആരംഭം മുതൽ സൗഹൃദ നിലപാടാണ്​ സ്വീകരിച്ചത്​. അനാവശ്യമായി ഏതെങ്കിലും വിഷയത്തിൽ എൻ.എസ്​.എസ്​ ഇടപെടുകയോ വിലപേശുകയോ ചെയ്​തിട്ടില്ലെന്നും സുകുമാരൻ നായർ വാർത്താകുറിപ്പിൽ വ്യക്തമാക്കി.

Tags:    
News Summary - nss replied to kodiyeri -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.