File Photo
Posted On
date_range Updated On
date_range എൻ.എസ്.എസ് നാമജപക്കേസ് അവസാനിപ്പിച്ചു; ക്രമസമാധാന പ്രശ്നം ഉണ്ടായില്ലെന്ന്
തിരുവനന്തപുരം: എൻ.എസ്.എസ് നാമജപ ഘോഷയാത്രക്കെതിരായ കേസ് അവസാനിപ്പിച്ചു. തുടരന്വേഷണം അവസാനിപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു. ഘോഷയാത്രയിൽ ക്രമസമാധാന പ്രശ്നം ഉണ്ടായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എൻ.എസ്.എസ് വൈസ് പ്രസിഡൻറ് സംഗീത് കുമാർ ഉൾപ്പെടെ 1000 പേർക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്.
സ്പീക്കർ എ.എൻ. ഷംസീറിന്‍റെ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു പാളയം മുതൽ പഴവങ്ങാടി വരെ നാമജപ യാത്ര നടത്തിയത്. കേസ് എഴുതി തള്ളാൻ നിയമോപദേശത്തിെൻറ അടിസ്ഥാനത്തിൽ പൊലിസ് തീരുമാനിച്ചിരുന്നു. എൻ.എസ്.എസിനെ അനുനയിപ്പിക്കുന്നതിെൻറ ഭാഗമായാണ് കേസ് അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് പറയപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.