ആലപ്പുഴ: മന്ത്രി േതാമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിെൻറ നിർമാണ രേഖകൾ 14 ദിവസത്തിനകം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ നഗരസഭ സെക്രട്ടറി യു. സതീശൻ നോട്ടീസ് നൽകി.
നഗരസഭയിൽ നടത്തുന്ന ഹിയറിങ്ങിൽ റിസോർട്ടിെൻറ ഉടമകളായ വാട്ടർ വേൾഡ് ടൂറിസം കമ്പനി മാനേജിങ് ഡയറക്ടർ മാത്യു ജോസഫ് നേരിട്ട് എത്തി വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
റവന്യൂ വിഭാഗത്തിന് നൽകിയ പ്ലാൻ പ്രകാരമല്ല റിസോർട്ട് നിർമിച്ചതെന്ന് നഗരസഭ കണ്ടെത്തിയിരുന്നു. നികുതി ഇനത്തിൽ വൻ വെട്ടിപ്പ് നടന്നതായും തെളിഞ്ഞു. നികുതി കുറച്ചതുമൂലം നഗരസഭയുടെ വരുമാനത്തിൽ ഭീമമായ നഷ്ടമുണ്ടായതായി സെക്രട്ടറിക്ക് ഓഡിറ്റ് വിഭാഗം കത്ത് നൽകിയിരുന്നു. നഗരസഭയെ കബളിപ്പിച്ച് റിസോർട്ട് എന്ന വ്യാജേന ചുങ്കത്ത് ആറ് കെട്ടിടങ്ങൾ ഉൾപ്പെടുന്ന പഞ്ചനക്ഷത്ര ഹോട്ടലാണ് നിർമിച്ചതെന്നും നഗരസഭ കണ്ടെത്തി.
റിസോർട്ട് നിർമാണത്തിൽ നിയമലംഘനം നടത്തിയ കമ്പനിക്കെതിരെ ശക്തമായ നടപടി വേണമെന്ന് കൗൺസിൽ യോഗത്തിലും ആവശ്യം ഉയർന്നു. ഇതേതുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ റിസോർട്ടിൽ എത്തിയെങ്കിലും നിർമാണ രേഖകൾ യഥാസമയം സമർപ്പിച്ചില്ല. ഇക്കാരണത്താലാണ് ലേക് പാലസ് അധികൃതരെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.