‘വിനോദസഞ്ചാര മേഖലയിലെ തിരിച്ചടി’ സര്‍ക്കാറിന്‍െറ കെട്ടുകഥ

തിരുവനന്തപുരം: ‘നോട്ട് പ്രതിസന്ധിയിലും നേട്ടവുമായി കേരള ടൂറിസം. വിനോദസഞ്ചാരികളുടെ വരവില്‍ 5.71 ശതമാനം വളര്‍ച്ച’ -2017 ഫെബ്രുവരി എട്ടിന് വിനോദസഞ്ചാര വകുപ്പ് പുറത്തിറക്കിയ ഒൗദ്യോഗിക പത്രക്കുറിപ്പിന്‍െറ തലക്കെട്ടാണിത്. നോട്ട് നിരോധനം വിനോദസഞ്ചാര മേഖലക്ക് തിരിച്ചടിയായില്ളെന്നും വരുമാനത്തില്‍ വന്‍വളര്‍ച്ചയുണ്ടായതായും ഇതില്‍ വ്യക്തമാക്കുന്നു.

നോട്ട് പ്രതിസന്ധിക്കിടയിലും 2016ല്‍ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 6.23 ശതമാനവും ആഭ്യന്തരസഞ്ചാരികളുടെ എണ്ണം 5.67 ശതമാനവും വര്‍ധിച്ചത്രെ. ആകെ വര്‍ധന 5.71 ശതമാനം. ഇത് 2015നേക്കാള്‍ കൂടുതലാണ്. സംസ്ഥാനത്ത് ടൂറിസം സീസണ്‍ തുടങ്ങുന്നത് നവംബറിലാണ്. അതായത് ഒരുവര്‍ഷത്തെ ടൂറിസം വരുമാനത്തിന്‍െറ സിംഹഭാഗവും ലഭിക്കുന്നത് നവംബര്‍ മുതല്‍ ഫെബ്രുവരി വരെയും. നവംബര്‍ എട്ടിനാണ് കേന്ദ്രം നോട്ട് നിരോധനം നടപ്പാക്കിയത്. എന്നാലിത് വിനോദസഞ്ചാര മേഖലയെ ബാധിച്ചിട്ടില്ളെന്ന് ടൂറിസം അധികൃതര്‍ തന്നെ പറയുന്നു.

അതേസമയം, സംസ്ഥാനത്ത് പുതിയ മദ്യനയം രൂപവത്കരിക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ ഇതേവകുപ്പ് തന്നെ വിനോദസഞ്ചാരരംഗത്ത് മാന്ദ്യമാണെന്ന വാദവുമായി രംഗത്തത്തെിയത് സര്‍ക്കാറിന്‍െറ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു. മദ്യവില്‍പന വ്യാപകമാക്കിയാല്‍ മാത്രമേ പ്രതിസന്ധി മറികടക്കാനാകൂവെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പരോക്ഷമായി സൂചിപ്പിക്കുന്നത്. വിനോദസഞ്ചാരവകുപ്പിന്‍െറ ‘പരിവേദനം’ ശരിയാണെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും പറഞ്ഞു. മദ്യവില്‍പന കുറഞ്ഞതിനാല്‍ ഖജനാവിലേക്കുള്ള വരുമാനം കുറഞ്ഞെന്നും അദ്ദേഹം  പറയുന്നു.

 മദ്യത്തിനെതിരായ ജനവികാരത്തെ അവഗണിക്കാനുള്ള സര്‍ക്കാറിന്‍െറ നീക്കങ്ങളാണ് മന്ത്രിമാരുടെ പ്രതികരണങ്ങളില്‍നിന്ന് വ്യക്തമാവുന്നത്. സംസ്ഥാനത്തെ ഒട്ടുമിക്ക ബാറുകളും പൂട്ടിയതിന് പിന്നാലെ അധികാരത്തില്‍വന്ന ഇടതുസര്‍ക്കാര്‍ ബിവറേജസ് കോര്‍പറേഷന്‍െറ വിപണനശാലകളില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറന്നിരുന്നു.

വിപണനശാലകളിലത്തെുന്ന മദ്യപരുടെ എണ്ണം കൂടിയെന്നാണ് ഇതിന് പറഞ്ഞ ന്യായീകരണം. അതായത് സംസ്ഥാനത്ത് മദ്യവില്‍പന കൂടിയെന്നും അതിലൂടെ വരുമാനവര്‍ധനവുണ്ടായെന്നും സര്‍ക്കാര്‍ തന്നെ പറയുന്നു. അതേസര്‍ക്കാര്‍ തന്നെയാണ് ഇപ്പോള്‍ വിനോദസഞ്ചാരരംഗത്തെ ഇല്ലാത്ത മാന്ദ്യത്തിന്‍െറ പേരില്‍ മദ്യവില്‍പന വ്യാപകമാക്കാന്‍ കരുക്കള്‍ നീക്കുന്നതും.

Tags:    
News Summary - note ban not affected kerala tourism sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.