സ്കൂളുകൾ ഉടനെ തുറക്കേണ്ടെന്ന് സംസ്ഥാനത്തിന്‍റെ തീരുമാനം

തിരുവനന്തപുരം: ഈ മാസം 15ന് ശേഷം സ്കൂളുകൾ തുറക്കാമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇളവ് സംസ്ഥാനം ഉടൻ നടപ്പാക്കില്ല. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ സ്കൂളുകൾ തുറക്കുന്നത് പ്രായോഗികമല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ജില്ല അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചു.

തീയറ്ററുകളിലും മൾട്ടിപ്ലക്സുകളും 50 ശതമാനം ആളുകളെ വെച്ച് തുറക്കാമെന്നും കേന്ദ്ര നിർദേശത്തിൽ പറയുന്നുണ്ട്. ഇതും തൽക്കാലം നടപ്പാക്കേണ്ടതില്ലെന്നാണ് കേരളത്തിൻ്റെ നിലപാട്. വിവാഹം, മരണാനന്തര ചടങ്ങ് എന്നിവക്ക് 50, 20 പേർ പങ്കെടുക്കാമെന്ന നിലവിലെ ഇളവ് തുടരും.

കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ കര്‍ശന നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടന്നത്. സമ്പര്‍ക്കവ്യാപനം തടയാന്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാൻ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് വിലക്കിയാണ് ഉത്തരവ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.