Posted On
date_range Updated On
date_range ചലച്ചിത്ര നയം: കരട് കമ്മിറ്റിയിൽ എല്ലാവരെയും ഉൾപ്പെടുത്താനാവില്ല -മന്ത്രി സജി ചെറിയാൻ
ആലപ്പുഴ: ചലച്ചിത്രനയം രൂപവത്കരിക്കാനുള്ള കരട് കമ്മിറ്റിയിൽ എല്ലാവരെയും ഉൾപ്പെടുത്താൻ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മിറ്റി സിനിമ മേഖലയിലെ എല്ലാവരുമായും ചർച്ചചെയ്യും. മൂന്നുമാസത്തിനുള്ളിൽ നടത്തുന്ന മെഗാ കോൺക്ലേവിൽ അന്തിമതീരുമാനമെടുക്കും. സിനിമ മേഖലയിലെ ലൈറ്റ് ബോയ് മുതൽ മെഗാസ്റ്റാർ വരെയുള്ളവർ കോൺക്ലേവിൽ പങ്കെടുക്കും.
ജസ്റ്റിസ് ഹേമ കമീഷൻ റിപ്പോർട്ട് ബൃഹത്തായ ഒന്നാണ്. നിർദേശങ്ങൾ പെട്ടെന്ന് നടപ്പാക്കാൻ കഴിയില്ല. കമീഷൻ റിപ്പോർട്ടിൽ വിശദമായ ചർച്ച ആവശ്യമുണ്ട്. സിനിമ മേഖലയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.