മൂവാറ്റുപുഴ: എല്ലാ സർക്കാർ, എയിഡഡ് പ്രീപ്രൈമറി വിദ്യാർഥികൾക്കും ഉച്ചഭക്ഷണം നൽകണമെന്ന് ബാലാവകാശ കമീഷൻ ഉത്തരവായി. വിദ്യാർഥികൾക്കിടയിൽ വിവേചനം സൃഷ്ടിക്കുന്ന വിധത്തിൽ പ്രീപ്രൈമറി വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നിയന്ത്രിക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ബാലാവകാശ കമീഷൻ നിർദേശിച്ചു.
ഒരു വിദ്യാലയത്തിൽത്തന്നെ പഠിക്കുന്ന വിദ്യാർഥികളോട് ഉച്ചഭക്ഷണത്തിൽ കാണിക്കുന്ന വേർതിരിവ് കുട്ടികളിൽ ശാരീരികവും മാനസികവുമായ പ്രയാസം ഉണ്ടാക്കുന്നുവെന്ന് കാണിച്ച് കെ.പി.എസ്.ടി.എ. മലപ്പുറം വിദ്യാഭ്യാസ ജില്ല പ്രസിഡൻറ് വി. രഞ്ജിത്താണ് കമീഷന് പരാതി നൽകിയത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡി.പി.ഐ. എന്നിവരായിരുന്നു എതിർകക്ഷികൾ.
എന്നാൽ 2012, 13, 14 എന്നീ വർഷങ്ങളിൽ ഇറങ്ങിയ ഉത്തരവുപ്രകാരം സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളോട് ചേർന്ന് പ്രീപ്രൈമറി ആരംഭിക്കുന്നത് തടഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇവരെ ഉച്ചഭക്ഷണപദ്ധതിയിൽ ഉൾപ്പെടുത്താത്തതെന്നും ഡി.പി.ഐ ബോധിപ്പിച്ചു.
മുഴുവൻ പ്രീപ്രൈമറി വിദ്യാർഥികൾക്കും ഉച്ചഭക്ഷണം നൽകണമെന്നാണ് വിദ്യാഭ്യാസ വകുപ്പിെൻറ ആഗ്രഹമെന്നും ശിപാർശ 2015ൽത്തന്നെ സർക്കാറിന് നൽകിയിട്ടുണ്ടെന്നും ബോധിപ്പിച്ചു. തുടർന്നാണ് മുഴുവൻ വിദ്യാർഥികൾക്കും ഉച്ചഭക്ഷണം നൽകണമെന്ന് കമീഷൻ ഉത്തരവിട്ടത്. കമീഷെൻറ ശിപാർശക്ക് സ്വീകരിച്ച നടപടികൾ സംബന്ധിച്ച് 90 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.