ജി സുധാകരൻ
ആലപ്പുഴ: ശബരിമല സ്വർണപ്പാളി വിഷയത്തിൽ സർക്കാരിന് പരോക്ഷ വിമർശനവുമായി ദേവസ്വംവകുപ്പ് മുൻമന്ത്രി ജി. സുധാകരൻ. താൻ മന്ത്രിയായിരുന്നപ്പോൾ ഒരു ഏടാകൂടവും ഉണ്ടായിട്ടില്ല. എല്ലാ അഴിമതിയും അവസാനിപ്പിച്ചതാണ്. എൻഎസ്എസ് പോലും പിന്തുണച്ചു. ഒരു സമുദായനേതാവിനെ പോലും പോയി കാണേണ്ടി വന്നിട്ടില്ലെന്നും ജി. സുധാകരൻ പറഞ്ഞു. മൂന്നരവർഷം കഴിഞ്ഞപ്പോൾ തന്റെ ദേവസ്വം സ്ഥാനം കടന്നപ്പള്ളി രാമചന്ദ്രന് കൊടുത്തുവെന്നും ജി. സുധാകരൻ പറഞ്ഞു.
എല്ലാത്തിനും മീതെയാണ് രാഷ്ട്രീയം. അയ്യപ്പനെ പോലും സുരക്ഷിതമായി വെക്കുന്നത് രാഷ്ട്രീയമെന്ന ഉപരിമണ്ഡലമാണ്. ആ മണ്ഡലത്തിനുള്ളിൽ പൊതിഞ്ഞുവെച്ചിരിക്കുകയാണ് അയ്യപ്പനെ. രാഷ്ട്രീയമായ സംരക്ഷണമില്ലെങ്കിൽ അയ്യപ്പനെ എന്നേ മോഷ്ടിച്ചു കൊണ്ടു പോയേനെയെന്നും അദ്ദേഹം പറഞ്ഞു.
‘ഏറ്റവും വലിയ കലയും ശാസ്ത്രവുമാണ് രാഷ്ട്രീയം. എല്ലാത്തിനും മീതെയാണ് രാഷ്ട്രീയം. അയ്യപ്പനെ പോലും സുരക്ഷിതമായി വെക്കുന്നത് രാഷ്ട്രീയമെന്ന ഉപരിമണ്ഡലമാണ്. ആ മണ്ഡലത്തിനുള്ളിൽ പൊതിഞ്ഞുവെച്ചിരിക്കുകയാണ് അയ്യപ്പനെ. രാഷ്ട്രീയമായ സംരക്ഷണമില്ലെങ്കിൽ അയ്യപ്പനെ എന്നേ മോഷ്ടിച്ചു കൊണ്ടു പോയേനെ. ഞാൻ ദേവസ്വം മന്ത്രി ആയിരുന്നതാ, എനിക്കറിയാം. ഇതൊക്കെ ഞാൻ അവസാനിപ്പിച്ചതാണല്ലോ? വലിയകാര്യത്തിൽ ഇപ്പോൾ അവർ പറയുന്നല്ലോ? അന്ന് ഒരു സ്വർണപ്പാളിയും ആരും കൊണ്ടുപോയില്ല. അന്ന് ഒരു ഏടാകൂടവും ഉണ്ടായില്ല. മൂന്നരവർഷം കഴിഞ്ഞപ്പോൾ കടന്നപ്പള്ളിക്ക് കൊടുത്തു,’-സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.