വെൽഫെയർ പാർട്ടിയുമായി സഖ്യം വേണ്ട - പി.കെ. ഫിറോസ്

മലപ്പുറം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഖ്യം വേണ്ടെന്നാണ്​ യൂത്ത്​ ലീഗ്​ നിലപാടെന്ന്​ സംസ്​ഥാന ജനറൽ സെക്രട്ടറി പി​.കെ. ഫിറോസ്​. പാണക്കാട്​ മുനവ്വറലി ശിഹാബ്​ തങ്ങളുടെ വീട്ടിൽ ചേർന്ന യൂത്ത്​ ലീഗ്​ സംസ്​ഥാന കമ്മിറ്റിക്ക്​ ശേഷം മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു ഫിറോസ്​. 

​ശിഹാബ്​ തങ്ങളുടെ കാലം തൊട്ടുതന്നെ മുസ്​ലിം ലീഗ്​ നിലപാടും ഇതു തന്നെയാണ്​. രാഷ്​ട്രീയ വിജയത്തിനായി ആശയത്തിൽ വിട്ടുവീഴ്​ച ചെയ്യേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ഫിറോസ്​ പറഞ്ഞു. 

വരാനിരിക്കുന്ന തെര​ഞ്ഞെടുപ്പുകളിൽ യൂത്ത്​ ലീഗിന്​ അർഹമായ പ്രാതിനിധ്യം വേണമെന്ന്​ ലീഗ്​ നേതൃത്വത്തോട്​ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. തദ്ദേശ സ്​ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്​ ഒരുങ്ങാൻ ആവശ്യപ്പെട്ട്​ ലീഗ്​ നേതൃത്വം ഇറക്കിയ സർകുലറിൽ ഇക്കാര്യം പറഞ്ഞത്​ ശുഭസൂചനയാണ്.

നിയമസഭ തെരഞ്ഞെടുപ്പിലും യൂത്ത്​ ലീഗി​​​െൻറ ആവശ്യം അംഗീകരിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും ഫിറോസ്​ പറഞ്ഞു.

Tags:    
News Summary - no ties with welfare party pk firoz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.