ശബരിമല യുവതീ പ്രവേശനം: രഹസ്യ അജണ്ടയില്ലെന്ന്​ സർക്കാർ ഹൈകോടതിയിൽ

കൊച്ചി: ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുകയെന്ന പരസ്യ അജണ്ട മാത്രമാണുള്ളതെന്ന്​ സർക്കാർ ഹൈകോടതിയിൽ. സർക്കാറിനോ പൊലീസിനോ രഹസ്യ അജണ്ടകളൊന്നുമില്ല. യുവതിപ്രവേശനത്തിന്​ സുപ്രീംകോടതി അനുമതി നൽകിയിരിക്കെ ഏതുവ ിധേനയ​ും നിയമവിരുദ്ധ പ്രവർത്തനം നടത്തണമെന്ന് ഒരു പ്രമുഖ പാർട്ടിക്കും അതി​​​െൻറ അനുഭാവികൾക്കും രഹസ്യ അജണ്ടയ ുണ്ട്. സുപ്രീംകോടതി വിധിയനുസരിച്ചുള്ള അവകാശം വിനിയോഗിച്ചതിനപ്പുറം ഏതെങ്കിലും തരത്തിൽ നിയമവിരുദ്ധ പ്രവർത്തനം നടത്താത്ത രണ്ട്​ യുവതികളെക്കുറിച്ച് ബാഹ്യ ഏജൻസിയുടെ അന്വേഷണം ആവശ്യമില്ല.

രണ്ട്​ യുവതികൾ ദർശനം നടത്തിയതിനെത്തുടർന്ന് ശബരിമലയിലോ സംസ്ഥാനത്തെവിടെയെങ്കില​ുമോ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. അതേസമയം, യുവതികൾ പ്രവേശിച്ചതിലൂടെ ആചാര ലംഘനമുണ്ടായെന്നാക്ഷേപിച്ച് ചില സംഘടനകൾ ശബരിമലയിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചു. അതി​​​െൻറ ഭാഗമായി ശബരിമല കർമസമിതി, ആചാര സംരക്ഷണസമിതി തുടങ്ങിയ സംഘടനകളും ഒരു രാഷ്​ട്രീയ പാർട്ടിയും രാഷ്​ട്രീയ ലക്ഷ്യത്തിനുവേണ്ടി മനഃപൂർവം സൃഷ്​ടിച്ച സമാധാനഭംഗമാണ്​ സംസ്​ഥാനം നേരിട്ടതെന്നും സത്യവാങ്​മൂലത്തിൽ പറയുന്നു.

യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ ഹൈകോടതി വിശദീകരണം തേടിയതിനെത്തുടർന്ന്​ റവന്യൂ, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലാണ്​ സത്യവാങ്​മൂലം സമർപ്പിച്ചത്​. യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ സർക്കാറിന് രഹസ്യ അജണ്ടയുണ്ടെന്ന പ്രചാരണത്തിന്​ അടിസ്ഥാനമില്ല. ദർശനം നടത്തിയ യുവതികൾ യഥാർഥ ഭക്തരല്ലെന്ന വിവരമൊന്നും സർക്കാറിനോ പൊലീസിനോ ലഭിച്ചിട്ടില്ല. ഇൻറലിജൻറ്​​സ്​ റിപ്പോർട്ടി​​​െൻറ​യോ മുൻകാല ചരിത്രത്തി​​​െൻറയോ അടിസ്ഥാനത്തിലല്ലാതെ ദർശനത്തിനെത്തുന്ന യുവതികളെ ഒറ്റപ്പെടുത്തി തടഞ്ഞുവെക്കുന്നത് ലിംഗവിവേചനമാകും. മാത്രമല്ല, ക്ഷേത്രത്തി​​​െൻറയും ഭക്തരുടെയും സുരക്ഷ മുൻനിറുത്തിയുള്ള ഇടപെടലേ പൊലീസിന്​ സാധിക്കൂ. ദർശനത്തിനെത്തിയ രണ്ട് യുവതികൾക്കും ശബരിമലയിലെ സമാധാനാന്തരീക്ഷം തകർക്കണമെന്ന പ്രത്യേക അജണ്ടയുള്ളതായി റിപ്പോർട്ടില്ല. ഇങ്ങനെ സംശയിക്കാൻ മതിയായ കാരണവുമില്ല.

ശബരിമല തീർഥാടനകേന്ദ്രമാണെന്നും സർക്കാറിനോ പൊലീസിനോ ആക്ടിവിസ്​റ്റുകൾക്കോ പ്രകടനം നടത്താനുള്ള ഇടമല്ലെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. സർക്കാറോ പൊലീസോ ഒരു തരത്തിലുമുള്ള പ്രകടനവും നടത്തിയിട്ടില്ലെന്ന്​ സത്യവാങ്​മൂലത്തിൽ പറയുന്നു. ശബരിമല തീർഥാടനത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടികൾ സ്വീകരിച്ചത് ഒരു പ്രമുഖ രാഷ്​ട്രീയ പാർട്ടിയും മറ്റുചില ഗ്രൂപ്പുകളുമാണ്. ശബരിമല കർമസമിതി, ആചാര സംരക്ഷണസമിതി തുടങ്ങിയവരുടെ പ്രതിഷേധം സുപ്രീംകോടതി, ഹൈകോടതി വിധികളുടെ ലംഘനവും കോടതിയലക്ഷ്യവും കുറ്റകരവുമാണെന്നും സത്യവാങ്​മൂലത്തിൽ പറയുന്നു.

Tags:    
News Summary - No Secret Agenda to Government - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.