തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്‍റെ ഇടനാഴിയിൽ ഒരു പവർ ബ്രോക്കർമാരുമില്ലെന്നും അത് 2016ൽ അവസാനിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ധനാഭ്യർഥന ചർച്ചക്ക് മറുപടി നൽകവെയാണ് പ്രതിപക്ഷനേതാവിന്‍റെ ആക്ഷേപത്തിന് മുഖ്യമന്ത്രി മറുപടി നൽകിയത്.
പഴയ ചില ഓർമവെച്ചാകും പ്രതിപക്ഷ നേതാവ് പവർ ബ്രോക്കർമാരുണ്ടെന്ന് പറഞ്ഞത്. ഒരു പവർ ബ്രോക്കർക്കും കാര്യങ്ങൾ നേടിയെടുക്കാനാകില്ല. സർക്കാർ പ്രവർത്തനത്തിന് ഇടനിലക്കാർ വേണ്ട, അതിനു ശേഷിയുള്ള ഉദ്യോഗസ്ഥരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊലീസിൽ എല്ലാക്കാലത്തും ക്രിമിനലുകളുണ്ട്. അവരുടെ സ്വൈരവിഹാരം അവസാനിപ്പിക്കും. തില്ലേങ്കരി എന്ന് കേൾക്കുമ്പോൾ രക്തസാക്ഷിത്വപ്പട്ടികയിൽ വരുന്ന ഇടമാണ് ഓർമവരുന്നത്. ഏതെങ്കിലും ഗുണ്ടയേയോ ഗുണ്ടകളെയോ സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിച്ചിട്ടില്ല.
അട്ടപ്പാടി മധുവിനെ തല്ലിക്കൊന്ന കേസിൽ ഉചിത നടപടി സ്വീകരിച്ചിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായി വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾതന്നെ ഉന്നതതല യോഗം വിളിച്ചു. ആ ഇടപെടൽ നടത്തിയ പലരും ജയിലിലായി. കോഴിക്കോട്ട് മരിച്ച വിശ്വനാഥന്‍റെ കാര്യത്തിലും ഫലപ്രദമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.