പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ശമ്പളപ്രതിസന്ധിക്കും സ്റ്റേറ്റ് മിഷൻ ഓഫിസിന്റെ വാഗ്ദാനലംഘനങ്ങൾക്കും നീതിനിഷേധങ്ങൾക്കുമെതിരെ സി.ഐ.ടി.യു നേതൃത്വത്തിൽ എൻ.എച്ച്.എം ജീവനക്കാർ സമരത്തിലേക്ക്.
ആരോഗ്യമന്ത്രിയുടെയും മിഷൻ ഡയറക്ടറുടെയും സാന്നിധ്യത്തിൽ 2024 ജൂലൈ ഒമ്പതിന് നടന്ന ചർച്ചയിൽ അടിയന്തരമായി നടപ്പാക്കാൻ തീരുമാനിച്ച കാര്യങ്ങളിൽ പോലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് 18ന് അടിയന്തര സേവനങ്ങളടക്കം എല്ലാ പ്രവർത്തനവും നിർത്തിവെച്ച് സമ്പൂർണ സൂചനാ പണിമുടക്ക് നടത്താൻ എൻ.എച്ച്.എം എംപ്ലോയീസ് ഫെഡറഷേൻ (സി.ഐ.ടി.യു) ആഹ്വാനം ചെയ്തത്.
കാഷ്വൽറ്റി, ഒ.പി, പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഗൃഹസന്ദർശനങ്ങൾ, രാഷ്ട്രീയ് ബാൽ സ്വാസ്ഥ്യ കാര്യക്രം (ആർ.ബി.എസ്.കെ) പദ്ധതിയുടെ ഭാഗമായ സന്ദർശനങ്ങൾ, ദിശ, ഇ-സഞ്ജീവനി, ഇമ്യൂണൈസേഷൻ പരിശീലനങ്ങൾ, റിപ്പോർട്ടിങ് അടക്കം എല്ലാ പ്രവർത്തനത്തിൽനിന്നും വിട്ടുനിൽക്കും.
ആറായിരത്തോഓളം എൻ.എച്ച്.എം നഴ്സുമാർ സംസ്ഥാനത്തുണ്ട്. ഡോക്ടർമാർ 1400 ലേറെ വരും. ഫാർമസിസ്റ്റുകൾ, സ്കൂൾ ഹെൽത്ത് നഴ്സുമാർ, ഡ്രൈവർമാർ തുടങ്ങിയവർ പുറമെ.
• ശമ്പള പരിഷ്കരത്തിലെ അപാകതകൾ പരിഹരിക്കുന്ന കമ്മിറ്റിയിൽ ആരോഗ്യ വകുപ്പ് അഡീഷനൽ സെക്രട്ടറിയെ ഉൾപ്പെടുത്തും.
• ഫെഡറേഷനുമായി ചർച്ചചെയ്ത് നടപടി സ്വീകരിക്കും.
• പ്രത്യേക വിഭാഗങ്ങൾ തിരിച്ചുള്ള ശമ്പള പരിഷ്കരണ ഉത്തരവുകൾ
മിഷൻ ഓഫിസിൽ നിന്ന് ഇറക്കില്ല.
• പ്രസവ അവധിയുടെ സാങ്കേതിക പ്രശ്നം തീർക്കാൻ ഉത്തരവിറക്കും.
• വർഷങ്ങളായ ദിവസ വേതനക്കാരെ കരാർ ജീവനക്കാരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.