പാലക്കാട്: പാർട്ടിവിടാൻ തനിക്ക് ഒരു പദ്ധതിയുമില്ലെന്ന് മുൻ എം.എൽ.എയും സി.പി.എം അംഗവുമായ പി.കെ ശശി. അടിയുറച്ച കമ്യൂണിസ്റ്റാണ് താൻ. പാർട്ടി വിടില്ല. തനിക്ക് കോൺഗ്രസിൽ നിന്നും ഒരു ക്ഷണവും ലഭിച്ചിട്ടില്ല. പാലക്കാട് എം.പി വി.കെ ശ്രീകണ്ഠനുമായും മണ്ണാർക്കാട് എം.എൽ.എ ഷംസുദ്ദീനുമായും ഉള്ളത് സൗഹൃദം മാത്രമാണ്. രാഷ്ട്രീയത്തിനതീതമായി എല്ലാവരുമായി സഹകരിച്ച് പ്രവർത്തിച്ച് പോകുന്ന സമീപനമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കമിറ്റിയിൽ പ്രവർത്തിക്കാൻ തനിക്ക് യോഗ്യതയുണ്ടെന്ന് പാർട്ടിക്ക് തോന്നിയാൽ അവർ തന്നെ തിരിച്ചെടുക്കും. അതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല. തന്റെ പ്രവർത്തനപാരമ്പര്യം അറിയാത്ത ചിലരാണ് തനിക്ക് എതിരെയുള്ള രാഷ്ട്രീയനീക്കങ്ങൾ നടത്തുന്നത്. അവരോട് സഹതാപം മാത്രമാണ് തനിക്കുള്ളതെന്നും പി.കെ ശശി പറഞ്ഞു.
നേരത്തെ പാര്‍ട്ടിയില്‍ തന്റെ വിഭാഗം എന്നൊന്ന് ഇല്ലെന്നും അങ്ങനെയൊരു വിഭാഗത്തെ സൃഷ്ടിക്കാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും പി കെ ശശി പറഞ്ഞിരുന്നു. 'ശശി വിഭാഗം' എന്നതിനെ തള്ളുന്നു. അതില്‍ അല്‍പ്പംപോലും യാഥാര്‍ത്ഥ്യത്തിന്റെ കണികയില്ല. മത്സരിക്കുന്നവരെക്കുറിച്ച് ധാരണയില്ല. അവരാരും തന്റെയടുത്ത് വന്നിട്ടില്ലെന്നും പി കെ ശശി മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ ഏത് ഘടകത്തിലാണെന്ന് പാര്‍ട്ടി നേതൃത്വം ഇതുവരെ അറിയിച്ചിട്ടില്ലെന്നും പി കെ ശശി പറഞ്ഞു. അതിനാല്‍ യോഗത്തില്‍ പങ്കെടുക്കാറോ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്നില്ല. ബ്രാഞ്ച് ഏതാണെന്ന് അന്വേഷിച്ച് നാടു മുഴുവന്‍ നടക്കാന്‍ കഴിയില്ലെന്നും അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് പി കെ ശശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.