ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കാൻ ആരും വളർന്നിട്ടില്ല- കെ.സി ജോസഫ്

ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കാൻ ആരും വളർന്നിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി ജോസഫ്. ഉമ്മൻ ചാണ്ടിയെ ആക്ഷേപിച്ചർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന നേതൃത്വം തയ്യാറായില്ലെന്നും ചിലർക്കെതിരെ മാത്രം നടപടിയെടുന്നത് ശരിയല്ലെന്നും കെ.സി.ജോസഫ് പറഞ്ഞു.

ചെന്നിത്തല പിണറായിയെ മുൾമുനയിൽ നിർത്തിയ നേതാവാണ്. എന്നാല്‍, മെയ് രണ്ടിനു ശേഷം ചെന്നിത്തല മോശക്കാരനായി. മികച്ച പ്രതിപക്ഷ നേതാവായിരുന്ന ചെന്നിത്തലയുടെ മുകളിൽ തെരഞ്ഞെടുപ്പ് പരാജയങ്ങൾ കെട്ടിവെക്കാൻ ശ്രമിച്ചെന്നും കെ.സി.ജോസഫ് കുറ്റപ്പെടുത്തി.

രമേശ് ചെന്നിത്തല കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചതിന് പിറകെയാണ് കെ.സി ജോസഫിന്‍റെ വിമർശനം. കോട്ടയം ഡി.സി.സി അധ്യക്ഷന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങിലായിരുന്നു ചെന്നിത്തല തുറന്നടിച്ചത്. ഉമ്മൻചാണ്ടിയെ മാറ്റിനിർത്താൻ ആർക്കും കഴിയില്ല. എ.ഐ.സി.സി ജനറൽ സെക്രട്ടറിയും പ്രവർത്തക സമിതിയംഗവുമാണ് അദ്ദേഹം. ഉമ്മൻചാണ്ടിയുമായി സംഘടനാപരമായ ആലോചന നടത്തേണ്ട ബാധ്യത എല്ലാവർക്കും ഉണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

താനും ഉമ്മൻചാണ്ടിയും നയിച്ച 17 വർഷം പാർട്ടി വലിയ നേട്ടം കൈവരിച്ചു. അത്ഭുതകരമായ തിരിച്ചു വരവാണ് അന്ന് കോൺഗ്രസ് നടത്തിയത്. പ്രായത്തിന്‍റെ കാര്യം പറഞ്ഞ് മാറ്റി നിർത്തേണ്ട. അധികാരം കിട്ടിയപ്പോൾ താൻ ധാർഷ്ട്യത്തിന്‍റെ ഭാഷ ഉപയോഗിച്ചിട്ടില്ല. ഇഷ്ടമില്ലാത്തവരെ പോലും ഒരുമിച്ചു കൊണ്ടു പോയെന്നും ചെന്നിത്തല പറഞ്ഞു. പാർട്ടി നേരിടുന്ന വെല്ലുവിളികളെ നേരിടാൻ ഒരുമിച്ച് നിൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

Tags:    
News Summary - No one has grown up to teach politics to Oommen Chandy - KC Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.