വാക്‌സിന്‍ എത്തിക്കാന്‍ കേരളം വിളിച്ച ആഗോള ടെൻഡറില്‍ പങ്കെടുക്കാൻ ആരുമെത്തിയില്ല

തിരുവനന്തപുരം: കോവിഡ് വാക്സിൻ സംസ്​ഥാനത്ത്​ എത്തിക്കാൻ കേരള സർക്കാർ വിളിച്ച ആഗോള ടെൻഡറിൽ പങ്കെടുക്കാൻ ആരുമെത്തിയില്ല. ലോകാരോഗ്യ സംഘടനയും മറ്റു മൂന്ന് വിദേശ ഏജൻസികളും അംഗീകരിച്ച വിദേശ വാക്സിനുകൾ കേരളത്തിൽ എത്തിക്കാനായിരുന്നു ടെൻഡർ വിളിച്ചത്.

വാക്സിൻ ക്ഷാമത്തിന് പരിഹാരം കാണാൻ കേന്ദ്ര സർക്കാറിന്‍റെ അനുമതിയോടെയാണ്​ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ആഗോള ടെൻഡർ വിളിച്ചത്. വ്യാഴാഴ്ച ഇതിന്‍റെ ടെക്നിക്കൽ ബിഡ് തുറന്നു. എന്നാൽ താത്പര്യം പ്രകടിപ്പിച്ച് ആരും ടെൻഡർ സമർപ്പിച്ചില്ല. മറ്റു സംസ്ഥാനങ്ങളും സമാന രീതിയിൽ വാക്സിൻ എത്തിക്കാൻ ആഗോള ടെൻഡർ വിളിച്ചിരുന്നുവെങ്കിലും ആരെയും ലഭിച്ചിരുന്നില്ല.

Tags:    
News Summary - No one attended Kerala's global tender to supply vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.