Posted On
date_range Updated On
date_range ഹജ്ജ്: യാത്രാനിരക്ക് കുറക്കുന്നതിൽ അറിയിപ്പ് ലഭിച്ചിട്ടില്ല -മന്ത്രി
തിരുവനന്തപുരം: കോഴിക്കോട് ഹജ്ജ് എംബാർക്കേഷൻ പോയന്റിൽനിന്നുള്ള വിമാനയാത്ര നിരക്ക് കുറക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിൽനിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി വി. അബ്ദുറഹിമാൻ നിയമസഭയെ അറിയിച്ചു.
എല്ലാ എംബാർക്കേഷൻ പോയന്റുകളിലെയും യാത്രാനിരക്ക് ഏകീകരിക്കാൻ കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി കിരൺ റിജിജു, വ്യോമയാന മന്ത്രി റാംമോഹൻ നായിഡു, വ്യോമയാന സെക്രട്ടറി, കേന്ദ്ര ഹജ്ജ് കമ്മിറ്റി എന്നിവർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.