പ്രസാദും കുടുംബവും താമസിച്ചിരുന്ന വീട്​

ലൈഫ് വന്നിട്ടും പ്രസാദിന് വീടില്ല; കാരണം റേഷൻ കാർഡ്

അഞ്ചൽ: സ്വന്തമായി ആകെ ഉണ്ടായിരുന്നത് തകരഷീറ്റുകൊണ്ട് മേഞ്ഞൊരു കൂര. കഴിഞ്ഞദിവസം വീശിയ കാറ്റിൽ അതും നിലംപൊത്തി.

അന്തിയുറങ്ങാൻ ഇനി എവിടെപ്പോകുമെന്നറിയാതെ ഉഴലുകയാണ് ഏരൂർ ഗ്രാമപഞ്ചായത്തിലെ പാണയം ശ്രീശാന്തി വിലാസത്തിൽ പ്രസാദും കുടുംബവും. വീടിനായി പലയിടത്തും അപേക്ഷിച്ച് കാത്തിരുന്ന് ഒമ്പതുവർഷം.

റേഷൻ കാർഡില്ലെന്ന കാരണത്താലായിരുന്നു ആദ്യം അപേക്ഷ നിരസിച്ചത്. ഇതിനെതുടർന്ന് ഇവർ റേഷൻ കാർഡ് എടുത്തെങ്കിലും വീണ്ടും റേഷൻ കാർഡില്ലെന്ന് പറഞ്ഞ് അപേക്ഷ നിരസിച്ചു. ഭാര്യയും പ്രായപൂർത്തിയായ മകളും മകനുമടങ്ങിയതാണ് പ്രസാദിെൻറ കുടുംബം.

വീട് തകർന്നതോടെ പ്രസാദും കുടുംബവും കൂലിപ്പണിക്ക് പോകുന്നയാളി​െൻറ ഒഴിഞ്ഞുകിടക്കുന്ന വീട്ടിലാണ് ഇപ്പോൾ അന്തിയുറങ്ങുന്നത്. 'ലൈഫ്' ഉൾപ്പെടെ നിരവധി ഭവന നിർമാണ പദ്ധതികൾ ഗ്രാമപഞ്ചായത്ത് ഇവിടെ നടപ്പാക്കിയിട്ടുണ്ടെങ്കിലും ഒന്നിലും പ്രസാദിന് വീട് കിട്ടിയില്ല.

ഗൾഫ് വ്യവസായി പഞ്ചായത്തിെൻറ സഹകരണത്തോടെ നിർധനർക്ക് വീടുകൾ നിർമിച്ചുനൽകിയിട്ടുണ്ടെങ്കിലും ഈ പട്ടികയിലും പ്രസാദ് ഉൾപ്പെട്ടിട്ടില്ല. പ്രായപൂർത്തിയായ മക്കളെയോർത്തെങ്കിലും തങ്ങൾക്കൊരു വീട് നിർമിക്കാൻ സഹായം നൽകാൻ അധികൃതർ സന്മനസ്സ്​ കാണിക്കണമെന്നാണ് ഇവരുടെ അഭ്യർഥന.

Tags:    
News Summary - no house for prasad in life project also reason is ration card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.