തിരുവനന്തപുരം: വിവരശേഖരണവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനി സ്പ്രിംഗ്ലറുമായി ബന്ധപ്പെട്ട് ഉയർന്ന വിവ ാദങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇടപാടിൽ യാതൊരു അഴിമതിയുമില്ലെന്നും യാതൊരു സാമ്പത്തിക ബാധ്യതയുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ശേഖരിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായി സര്‍ക്കാര്‍ ഉടമസ്ഥതയിലാണ്. ര ാജ്യത്തിനകത്തുള്ള സെര്‍വറുകളില്‍ മാത്രമാകും ഡേറ്റ സൂക്ഷിക്കുക. ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റൊരു കാര്യത്തിനു ം ഉപയോഗിക്കില്ല.
എന്തിനാണ് ഉപയോഗിക്കുകയെന്ന് വിവരം നല്‍കുന്നവരെ ധരിപ്പിക്കും. റേഷന്‍ കാര്‍ഡ്, സാമൂഹിക പെൻഷൻ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാറിന് കീഴിലുള്ള െഎ.െഎ.െഎ.ടി.എം.കെക്കാണ് നൽകിയത്. അല്ലാതെ പുറത്തുള്ള ആര്‍ക്കും നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളിയായ രാഗി തോമസിെൻറ കമ്പനിയാണ് സ്പ്രിംഗ്ലർ. കോവിഡ് വിവരശേഖരണത്തിനും വിശകലനത്തിനും അവരുടെ സാേങ്കതികവിദ്യ ഉപയോഗിക്കാനാണ് തീരുമാനം. നിയമപരമായി എല്ലാ സാധുതയുമുള്ള കരാറാണ് ഇവരുമായുണ്ടാക്കിയിട്ടുള്ളത്. എന്നാൽ, വിവരചോർച്ച ഉൾപ്പെടെ അനാവശ്യ ആരോപണങ്ങളാണുണ്ടായത്. സംശയങ്ങള്‍ അകറ്റുന്നതിന് സര്‍ക്കാര്‍ ഏജന്‍സിയായ സി-ഡിറ്റിനോട് ഈ ആവശ്യത്തിനുള്ള ആമസോണ്‍ ക്ലൗഡ് പശ്ചാത്തല സൗകര്യങ്ങള്‍ എത്രയും പെട്ടെന്ന് ഒരുക്കി പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കാനും വിവരശേഖരണത്തിനും സംഭരണത്തിനും വിശകലനത്തിനും ഉപയോഗിക്കുന്ന എല്ലാ സോഫ്റ്റ്വെയറുകളും ഈ സൗകര്യത്തിനകത്ത് സി-ഡിറ്റിെൻറ പൂർണ ഉടമസ്ഥതയില്‍ വിന്യസിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്.
സ്പ്രിംഗ്ലർ സൗജന്യമായി നല്‍കുന്ന സാസ് അപ്ലിക്കേഷനും ഈ രീതിയിലാണ് വിന്യസിക്കപ്പെടുക. ഈ സംവിധാനത്തില്‍ വ്യക്തിഗത വിവരങ്ങളുടെയും പൂര്‍ണ നിയന്ത്രണവും വിശകലനവും സി-ഡിറ്റിനായിരിക്കും എന്നതിനാല്‍ സാസ് സർവിസ് ദാതാക്കളുടെ ഭാഗത്തുനിന്നുള്ള വിവരചോര്‍ച്ചക്കുള്ള വിദൂരസാധ്യതപോലും പൂർണമായും ഇല്ലാതാകും. അടിയന്തരമായി പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. നടപടിക്രമങ്ങൾ പാലിക്കണമെന്ന് വാശിപിടിക്കുന്നത് ജനങ്ങളുടെ ജീവനുപോലും പ്രശ്നമാകും.
സ്പ്രിംഗ്ലറിനെതിരായ കേസുകള്‍ മറ്റ് കമ്പനികള്‍ നേരിടുന്നതിന് സമാനമാണ്. സ്പ്രിംഗ്ലർ കമ്പനിയുടെ സേവനം സെപ്റ്റംബര്‍ 24 വരെ സൗജന്യമാണ്. കാലാവധി നീട്ടുകയാണെങ്കില്‍ മാത്രം ഫീസ് നല്‍കിയാല്‍ മതി. അതിനാൽ സര്‍ക്കാറിന് ഇൗ ഇടപാടിൽ യാതൊരു സാമ്പത്തികബാധ്യതയുമില്ല. നിയമവകുപ്പിനെ അറിയിക്കാത്തത് സര്‍ക്കാറിന് സാമ്പത്തികബാധ്യത ഇല്ലാത്തതിനാലെന്നും അദ്ദേഹം പറഞ്ഞു.
പാലത്തായി കേസിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതി ഒളിവിലായിരുന്നു. അതിനാലാണ് അറസ്റ്റ് വൈകിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.