അപകടത്തിൽ തകർന്ന കാർ

വാഹനാപകടം: മന്ത്രി വി.ശിവൻകുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്

അടൂർ: പത്തനംതിട്ടയിലെ അടൂരിൽ രണ്ട് കാറുകളും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അസി.പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെ ആറു പേർക്ക് പരിക്ക്. അസി. പ്രൈവറ്റ് സെക്രട്ടറി രാജീവ് (47), ഇദ്ദേഹത്തിന്റെ

അസിസ്റ്റന്റ് അഖിലേഷ് (30), കാർഡ്രൈവർ അനുരാജ് (34), എന്നിവർക്കും രണ്ടാമത്തെ കാറിലുണ്ടായിരുന്ന സുബിൻ (40), വിപിൻ (34), ജിജി സണ്ണി (44) എന്നിവർക്കുമാണ് പരിക്കേറ്റത്. പെട്ടി ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ശനിയാഴ്ച രാവിലെ 11.20-ന് മണക്കാല താഴത്തുമൺ ജങ്ഷനു സമീപം വച്ചായിരുന്നു അപകടം. പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി ഫണ്ടിൽ നിന്നും മൂന്ന് കോടി രൂപ മുടക്കി നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ ഔദ്യോഗിക വാഹനത്തിനൊപ്പം മറ്റൊരു കാറിൽ എത്തിയതായിരുന്നു അസി.പ്രൈവറ്റ് സെക്രട്ടറിയും സംഘവും.

അപകടത്തെ തുടർന്ന് മന്ത്രിയുടെ പൈലറ്റ് പോയ പോലീസ് വാഹനത്തിലെ പോലീസ് സംഘം രക്ഷാപ്രവർത്തനം നടത്തി. തുടർന്ന് പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Accident: Six people, including Minister V. Sivankutty's private secretary, injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.