കാട്ടാക്കട മർദനം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ ജാമ്യമില്ല വകുപ്പ്

തിരുവനന്തപുരം: കാട്ടാക്കടയിൽ പിതാവിനെയും മകളെയും കൈയേറ്റം ചെയ്ത സംഭവത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരായ പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി. കുറ്റക്കാർക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പാണ് കൂട്ടിച്ചേർത്തത്.

പ്രേമനന്റെ മകളെ കൈയേറ്റം ചെയ്തെന്നാണ് പുതിയ കുറ്റം. പെൺകുട്ടിയുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. പ്രതികൾക്കെതിരെ ചുമത്തിയ അഞ്ച് വകുപ്പുകളും സ്റ്റേഷൻ ജാമ്യം നൽകാവുന്ന വകുപ്പുകളായിരുന്നു. പെൺകുട്ടിയെ മർദിച്ച കാര്യം എഫ്.ഐ.ആറിൽ നേരത്തെ പരാമർശിച്ചിരുന്നില്ല.

കാട്ടാക്കട സ്വദേശി പ്രേമനും മകൾക്കുമാണ് ചൊവ്വാഴ്ച കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മർദനമേറ്റത്. മകളുടെയും മകളുടെ സുഹൃത്തിന്റെയും മുമ്പിൽ വെച്ച് ജീവനക്കാർ പിതാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ ആര്യനാട് യൂനിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്‍റ് സി.പി. മിലൻ ഡോറിച്ച് എന്നിവരെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തിരുന്നു.

Tags:    
News Summary - No bail section against KSRTC employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.