പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമില്ലെന ്ന് ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്ര സുമായി ധാരണയുണ്ട്. എന്നാൽ, അത് സഖ്യമല്ല. കർണാടകയിൽ സഖ്യമോ ധാരണയോ ഇല്ലെന്നും മറ്റ് കാര്യങ്ങൾ തെരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക പ ാർട്ടികൾ ശക്തിയാർജിച്ച പശ്ചാത്തലത്തിൽ ബി.ജെ.പിക്ക് തുടർഭരണം സാധ്യമല്ല. രാഹുൽ ഗാന്ധി കോൺഗ്രസിനെ നയിക്കാൻ പ്രാപ്തനായ നേതാവാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട് ജെ.ഡി.എസ് സംസ്ഥാന സമ്മേളനത്തിനെത്തിയപ്പോൾ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുൽവാമ ഭീകരാക്രമണ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാറിനെ കുറ്റപ്പെടുത്തുന്നില്ല. കുറ്റപ്പെടുത്തലുകളല്ല, രാജ്യത്തെ ഒറ്റക്കെട്ടാക്കി ശക്തിപ്പെടുത്തേണ്ട സമയമാണിത്. ആക്രമണത്തിന് പിന്നിലുള്ളവർക്ക് ഏത് മാർഗത്തിലൂടെയാണെങ്കിലും തിരിച്ചടി നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷ വീഴ്ചയുണ്ടായെന്ന കശ്മീർ ഗവർണറുടെ വിമർശനം ഗൗരവമേറിയതാണ്.
വരുന്ന തെരഞ്ഞെടുപ്പിനെ പുൽവാമ ഭീകരാക്രമണം ബാധിക്കില്ല. കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്. അവർ ഒന്നും മറന്നിട്ടില്ല. ബി.ജെ.പിക്കെതിരെ മഹാസഖ്യമെന്ന ആശയം ജെ.ഡി.എസിൻറേതാണ്. പ്രളയത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ കാഴ്ചവെച്ചതെന്നും ദേവഗൗഡ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.