പി.ജി ഡോക്​ടർമാരുടെ സമരം: ചർച്ചയിൽ ധാരണയോ തീരുമാനമോ ആയില്ല

തിരുവനന്തപുരം: അഞ്ചുദിവസമായി അത്യാഹിത വിഭാഗമടക്കം ബഹിഷ്​കരിച്ച്​ സമരം ചെയ്യുന്ന പി.ജി ഡോക്​ടർമാരുമായി ആരോഗ്യമ​ന്ത്രി കൂടിക്കാഴ്​ച നടത്തിയെങ്കിലും ധാരണയോ തീരുമാനമോ ആയില്ല. സമരം തുടരാനാണ്​ പി.ജി ഡോക്​ടർമാരുടെ തീരുമാനം.

അതേസമയം, ഇനി ചർച്ചക്കില്ലെന്ന മുൻനിലപാടിൽനിന്ന്​ സർക്കാർ പി​ന്നോട്ടുപോയിട്ടുണ്ട്​. ഔദ്യോഗികമായി ചർച്ച നടത്താമെന്ന്​ കൂടിക്കാഴ്​ചയിൽ മന്ത്രി ഉറപ്പുനൽകി. എന്നാൽ, തീയതിയും സമയവും അറിയിച്ചിട്ടില്ല. ചൊവ്വാഴ്​ച തന്നെ ചർച്ചക്ക്​ സമയം നൽകുമെന്ന്​ സമരക്കാർ പ്രതീക്ഷിച്ച്​ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.

ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോയൻറ്​ ഡയറക്ടര്‍ തുടങ്ങിയവരും പി.ജി അസോസിയേഷന്‍ നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും തീയതി പിന്നീടറിയിക്കു​െമന്നും ആരോഗ്യമന്ത്രിയുടെ ഓഫിസ്​ അറിയിച്ചു. പി.ജി ഡോക്​ടർമാർ നേരിടുന്ന ജോലിഭാരമടക്കമുള്ള പ്രതിസന്ധികൾ ചൊവ്വാഴ്​ചത്തെ കൂടിക്കാഴ്​ചയിൽ ഉന്നയിച്ചതായി ഭാരവാഹികൾ പറഞ്ഞു.

പി.ജി ബാച്ചി​െൻറ പ്രവേശനം നടക്കാത്തതിനാൽ ജൂനിയർ ഡോക്​ടർമാരെ നിയമിക്കണമെന്നായിരുന്നു സംഘടനയുടെ പ്രധാന ആവശ്യം. നേര​േത്ത സമരം ചെയ്​ത പി.ജി ഡോക്​ടർമാരെ സർക്കാർ ചർച്ചക്ക്​ വിളിക്കുകയും 373 ജൂനിയർ ഡോക്​ടർമ​ാരെ നിയമിക്ക​ാമെന്ന്​ ഉറപ്പുനൽകുകയും ചെയ്​തിരുന്നു. നാല്​ ശതമാനം സ്​റ്റൈപ്പൻഡ്​ വർധന വേണമെന്ന ആവശ്യം ധനവകുപ്പി​െന അറിയിക്കാമെന്നും ഉറപ്പുനൽകി. തുടർന്ന്​, അന്ന്​ ചർച്ചക്കെത്തിയ നേതാക്കൾ സമരം പിൻവലിച്ചിരുന്നു.

എന്നാൽ, ഈ തീരുമാനത്തെ പിന്തള്ളി മറ്റൊരു വിഭാഗം പി.ജി ഡോക്​ടർമാർ എമർജൻസി ഡ്യൂട്ടിയടക്കം ബഹിഷ്​കരിച്ച്​ സമരം തുടരുകയായിരുന്നു. ഇതോടെയാണ്​ സർക്കാർ ചർച്ചക്കില്ലെന്ന നിലപാടിലേക്കെത്തിയത്​. സമരം മെഡിക്കൽ കോളജുക​ളെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ്​ സർക്കാറും നിലപാടിൽ അയവ്​ വരുത്തിയത്​.

Tags:    
News Summary - No agreement or decision taken in discussion on PG Doctors Strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.