തോക്കുകൾ കാണാതായിട്ടില്ല; വെടിയുണ്ട കാണാതായത്​ അന്വേഷിക്കും- മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതിപക്ഷ പ്രതിഷേധത്തോ​െട നിയമസഭ സമ്മേളത്തിന്​ തുടക്കമായി. തോക്കുകൾ കാണാതായിട്ടില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

വെടിയുണ്ട കാണാതായതിൽ അന്വേഷണം നടക്കുന്നുണ്ട്​. കുറ്റാരോപിതർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും. വെടിയുണ്ട കാണാതായതിൽ ക്രൈംബ്രാഞ്ച്​ അ​ന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

ഡമ്മി കാട്രിഡ്​ജ്​ ഉൾപ്പെടുത്തിയതിന്​ ഉദ്യോഗസ്​ഥനെതിരെ നടപടിയെടുത്തിട്ടുണ്ട്​. ഉത്തരവാദി 2013 മുതൽ 15 വരെയുള്ള ഉദ്യോഗസ്​ഥനാണ്​. സി.എ.ജി റിപ്പോർട്ടിലെ കണ്ടെത്തലുകൾക്ക്​ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സി.എ.ജി റിപ്പോർട്ട്​ ചോർന്ന സംഭവം ഗൗരവതരമാണ്​. സഭയിൽവെക്കുന്നതിന്​ മുമ്പ്​ പുറത്തുവന്നത്​ ശരിയായ നടപടിയല്ലെന്നും മു​ഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംഭവത്തിൽ പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചു. ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയാണ്​ പ്രതിപക്ഷത്തിൻെറ പ്രതിഷേധം.

Tags:    
News Summary - Niyamasabha -Pinarayi vijayan -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.