കോഴിക്കോട്: പേരാമ്പ്രയിലുണ്ടായ നിപ വൈറസ്ബാധ നിയന്ത്രണ വിധേയമാകുമെന്ന് നാഷനൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി) ഡയറക്ടർ ഡോ. സുജിത് കുമാർ സിങ്. ലോകത്തെവിടെയും കോളറയും സാർസും പോലെ നിപ പടർന്നുപിടിച്ചിട്ടില്ലെന്നും പന്തിരിക്കര സന്ദർശിച്ച ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ചരിത്രത്തിൽ മൂന്നാമത്തെ നിപ ബാധ കെണ്ടത്തിയ പേരാമ്പ്രയിൽ അതീവശ്രദ്ധ വേണം. സംശയമുള്ളവരെല്ലാം നിരീക്ഷണത്തിലാണ്. എല്ലാം നിപയാെണന്ന് പറയാനാവില്ല. വവ്വാലിൽനിന്നാണ് രോഗബാധയുണ്ടായെതന്ന് ഉറപ്പിക്കാനായിട്ടില്ല. കിണറ്റിൽനിന്ന് ലഭിച്ച വവ്വാലിനെ പരിശോധനക്ക് അയച്ചിട്ടുണ്ട്. മുയലുകളെയും പ്രാവുകളെയും പരിശോധിക്കും. ജനങ്ങൾ പരിഭ്രാന്തരാണ്. ഉപയോഗിക്കാത്ത കിണറുകൾ മൂടിയിടണെമന്നും സുജിത് കുമാർ അഭ്യർഥിച്ചു. വൈറസ് ബാധയുള്ള വീടിെൻറ പരിസരത്ത് പോകാതിരിക്കുന്നതാണ് നല്ലത്. പ്രാഥമിക ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യപ്രവർത്തകർ ഇടപെടണം.
സംസ്ഥാന സർക്കാർ ആവശ്യമായ ഇടപെടൽ നടത്തിയിട്ടുെണ്ടന്ന് കേന്ദ്രസംഘത്തലവൻ അഭിപ്രായപ്പെട്ടു. സാമ്പിൾ ശേഖരിക്കലും പരിശോധനക്ക് അയക്കലുമാണ് പ്രധാനം. രണ്ടുപേർ മരിച്ചയുടൻ ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെയും ജീവനക്കാരെയും ഡോ. സുജിത് കുമാർ പ്രേത്യകം അഭിനന്ദിച്ചു. ഇവിടെ െഎസൊലേഷൻ വാർഡ് തുറക്കണെമന്നും അദ്ദേഹം നിർദേശിച്ചു.
സംസ്ഥാന സർക്കാർ അറിയിച്ചയുടൻ എത്തിയ കേന്ദ്രസംഘത്തിനോട് ഏറെ നന്ദിയുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.െക. ശൈലജ പറഞ്ഞു. കോഴിക്കോെട്ട സ്വകാര്യ ആശുപത്രികളുടെ സേവനവും വിലമതിക്കാനാവാത്തതാെണന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. എൻ.സി.ഡി.സിയിലെ പകർച്ചവ്യാധി വിഭാഗം തലവൻ ഡോ. എസ്.കെ. ജെയ്ൻ, സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ജില്ല കലക്ടർ യു.വി. ജോസ്, ജില്ല മെഡിക്കൽ ഒാഫിസർ ഡോ. വി. ജയശ്രീ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.