Posted On
date_range Updated On
date_range നിപ രോഗത്തിന്‍റെ ഉറവിടം തൃശൂരല്ല- ഡി.എം.ഒ
തൃശൂര്‍: കൊച്ചിയില്‍ ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ രോഗം ബാധിച്ചത് തൃശൂരിൽ നിന്നല്ലെന്ന് തൃശൂര്‍ ഡിഎംഒ ഡോ.കെ ജെ റീന. യുവാവ് നാലു ദിവസം തൃശൂരില്‍ താമസിച്ചിരുന്നു. ഇയാളോടൊപ്പം 22 പേരും താമസിച്ചിരുന്നു. ഇവരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചു പരിശോധിച്ചതിൽ ആരിലും നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയില്ല.
രോഗി തൃശൂരില്‍ താമസിച്ചെന്ന റിപ്പോര്‍ട്ടിൻെറ അടിസ്ഥാനത്തിൽ തൃശൂരില്‍ ആരോഗ്യവകുപ്പിന്റെ അടിയന്തരയോഗം ചേര്‍ന്നു. മുൻ കരുതലിൻെറ ഭാഗമായി ആറുപേർ നിരീക്ഷണത്തിലാണ്. ഇവരിൽ ആർക്കും ഇതുവരെ നിപ ലക്ഷണങ്ങളില്ലെന്നും അവർ പറഞ്ഞു.
എറണാകുളം പറവൂർ സ്വദേശിയായ വിദ്യാർഥിയാണ് ആശുപത്രിയിലുള്ളത്. ഇടുക്കി തൊടുപുഴയിൽ പഠിക്കുന്ന വിദ്യാർഥി തൃശൂരിൽ ഒരു ക്യാമ്പിൽ പങ്കെടുത്തിരുന്നു. ഇവിടെ നിന്നും മടങ്ങിയതിന് പിന്നെലെയാണ് യുവാവിന് വിട്ടുമാറാത്ത പനി അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.