ഇന്ന് റബീഉൽ അവ്വൽ ഒന്ന്

കോഴിക്കോട്: വ്യാഴാഴ്ച കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച റബീഉൽ അവ്വൽ ഒന്ന് ആയിരിക്കുമെന്നും അതുപ്രകാരം നബിദിനം ആഗസ്‌റ്റ് 25 ചൊവ്വാഴ്ച ആകുമെന്നും ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് മുഖ്യ ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി എന്നിവർ അറിയിച്ചു.

മലപ്പുറം: സഫർ 29 വ്യാഴാഴ്ച റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ വെള്ളിയാഴ്ച (ആഗസ്റ്റ് 14) റബീഉൽ അവ്വൽ ഒന്നും അതനുസരിച്ച് നബിദിനം (റബീഉൽ അവ്വൽ 12) ആഗസ്‌റ്റ് 25 ചൊവ്വാഴ്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്റാഹീമുൽഖലീൽ അൽബുഖാരി എന്നിവരും അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.