കോഴിക്കോട്: നിപ വൈറസ് ബാധയുടെ ഉറവിടം തേടിയുള്ള അന്വേഷണം ദുഷ്കരമാകുന്നു. പന്തിരിക്കര സൂപ്പിക്കടയിലെ കിണറുകളിൽനിന്ന് ലഭിച്ച പ്രാണികളെ തിന്നുന്ന വവ്വാലുകളല്ല െവെറസിെൻറ ഉറവിടെമന്ന് തെളിഞ്ഞതോടെയാണ് വിദഗ്ധർ വലയുന്നത്. പഴംതീനി വവ്വാലുകളാണ് രോഗം പരത്തുന്നതെന്നതാണ് മുൻ അനുഭവെമന്നതിനാൽ ഇൗ ജീവികളെയും അതിെൻറ കാഷ്ഠവും മൂത്രവും ശേഖരിക്കാനാണ് ശ്രമം തുടരുന്നത്.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, വനംവകുപ്പ്, പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സംഘം എന്നിവരാണ് സൂപ്പിക്കടയിലും പരിസരത്തും പരിശോധന നടത്തുന്നത്. എന്നാൽ, മഴ പരിശോധനക്ക് തടസ്സം നിൽക്കുന്നതായി ജില്ല മൃഗസംരക്ഷണ ഒാഫിസർ എ.സി. മോഹൻ ദാസ് പറഞ്ഞു. അര മില്ലി ലിറ്റർ മൂത്രമാണ് പഴംതീനി വവ്വാലുകൾ പുറത്തുവിടുക. ഇവ ശേഖരിക്കുന്നത് തീർത്തും ദുഷ്കരമാണ്. പ്രാണികളെ തിന്നുന്ന വവ്വാലുകളെ കിണറിൽനിന്ന് എളുപ്പം പിടികൂടിയിരുന്നു. ഉയരമുള്ള മരത്തിൽ അധിവസിക്കുന്ന വവ്വാലുകളെ തന്നെ പിടികൂടുന്നതും എളുപ്പമല്ല. വവ്വാലിെൻറ രക്തം പരിശോധിച്ചും ഉറവിടം അറിയാം. രക്തത്തിൽ നിപ വൈറസിനെ ചെറുക്കാനുള്ള ആൻറിബോഡിയുണ്ടെങ്കിൽ ആ വവ്വാലിെൻറ ശരീരത്തിൽ വൈറസുണ്ടെന്ന് ഉറപ്പിക്കാെമന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ, ഇതിനായി നൂറുകണക്കിന് എണ്ണത്തിനെ പിടികൂടേണ്ടി വരും.
പഴംതീനി വവ്വാലുകൾ ആറു തരമാണുള്ളത്. ആകെയുള്ള പഴംതീനി വവ്വാലുകളിൽ നാല് ശതമാനത്തിൽ മാത്രമേ നിപ വൈറസ് കാണുകയുള്ളൂ. എല്ലാ വവ്വാലുകളിലും വൈറസില്ലാത്തതിനാൽ ഇവയെ എളുപ്പത്തിൽ വേർതിരിക്കാനാവില്ലെന്നാണ് നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മണിപ്പാൽ വൈറസ് റിസർച്ച് സെൻറർ ഡയറക്ടർ ഡോ. ജി അരുൺ കുമാറിെൻറ അഭിപ്രായം. നിരവധി എണ്ണത്തിനെ ഇതിനായി പരിശോധിക്കേണ്ടി വരും. മരിച്ചവരുടെ ശരീരത്തിലെ സാമ്പിളിൽനിന്ന് ലഭിച്ച വൈറസിെൻറ ആർ.എൻ.എ (റൈബോ ന്യൂക്ലിക് ആസിഡ്) മലേഷ്യയിലും ബംഗ്ലാദേശിലും മരിച്ചവരുടെ ശരീരത്തിലെ വൈറസിലെ ആർ.എൻ.എ സാമ്യമുണ്ടോ എന്ന് പരിശോധിച്ചും ഉറവിടം തേടാം. മണിപ്പാൽ വൈറസ് റിസർച്ച് സെൻറർ ഇത്തരം പരീക്ഷണങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. ജീനോം സീക്വൻസിങ് എന്ന ഇൗ പ്രക്രിയ പൂർത്തിയാകാൻ മാസങ്ങളെടുക്കും.
വൈറസ് പലയിടത്തും പല സ്വഭാവമാണ് കാണിക്കുന്നതെങ്കിലും ഇൗ പരീക്ഷണത്തിൽ പ്രതീക്ഷ ഏറെയാണ്. ജീനോം സീക്വൻസിങ് നടത്തണെമന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും നിർദേശിച്ചത്.
നിപ ൈവെറസ് പരത്തുന്നത് വവ്വാലുകളാണെന്നതിനാൽ ഗ്രാമങ്ങളിലെ വവ്വാലുകളെ കൊന്നൊടുക്കാൻ ശ്രമിച്ചാൽ വിപരീത ഫലമാണുണ്ടാവുകെയന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ആവാസ വ്യവസ്ഥ ഇല്ലാതാകുേമ്പാൾ പ്രകോപിതരാകുന്ന വവ്വാലുകളിൽനിന്ന് വൈറസ് പരക്കുെമന്നും വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.