വവ്വാലുകളിൽ കൂടുതൽ പരിശോധന നടക്കും

കോഴിക്കോട്: നിപ ൈവറസി​​​െൻറ ഉറവിടം തേടിയുള്ള പരിശോധന വവ്വാലുകളിൽ കൂടുതൽ േകന്ദ്രീകരിക്കും. ദിവസങ്ങൾക്കുമുമ്പ് പ്രാണിതീനി വവ്വാലിൽനിന്ന്​ ശേഖരിച്ച സാമ്പ്​ളിൽ രോഗകാരണമായ വൈറസ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രദേശത്തെ പഴംതീനി വവ്വാലുകളെ കേന്ദ്രീകരിച്ച് പരിശോധന നടത്താൻ തീരുമാനമായത്. ഇതി​​​െൻറ ഭാഗമായി വെള്ളിയാഴ്ച തന്നെ മൃഗസംരക്ഷണ വകുപ്പും പുണെ നാഷനൽ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിലെ അധികൃതരും ചേർന്ന് കുറെയധികം വവ്വാലുകളുടെ വിസർജ്യാവശിഷ്​ടങ്ങൾ ശേഖരിച്ചിരുന്നു. എന്നാൽ, ശനിയാഴ്ച രാവിലെ മുതൽ മഴ െപയ്യുന്നതിനാൽ കൂടുതൽ ശേഖരിക്കാൻ സാധിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിലും പരിശോധന വ്യാപകമാക്കാനാണ് തീരുമാനം.

മൂന്നു പേർ മരിച്ച കുടുംബത്തി​​​െൻറ പുതിയ വീട്ടുവളപ്പിലെ കിണറിൽനിന്ന് ശേഖരിച്ച പ്രാണിതീനി വവ്വാലുകളുടെ പരിശോധനയിലാണ് ഫലം നെഗറ്റിവ് എന്നു വ്യക്തമായത്. ഭോപാലിലെ നാഷനൽ നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലാണ് (നിഹ്സാദ്) പരിശോധന നടത്തിയത്.  

തിങ്കളാഴ്ച കൂടുതൽ പഴംതീനി വവ്വാലുകളെ പരിശോധിക്കുമെന്നും വെള്ളിയാഴ്ച ശേഖരിച്ചവയുടെ സാമ്പ്​ൾ പരിശോധനക്കയക്കുമെന്നും ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. മോഹൻദാസ് അറിയിച്ചു. വെള്ളിയാഴ്ചയോടെ ഇവയുടെ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുണെ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിൽനിന്നുള്ള ഉദ്യോഗസ്ഥരും മൃഗസംരക്ഷണ വകുപ്പ്​ അധികൃതരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തുന്നത്.

Tags:    
News Summary - Nipah Virus: Fruit Bat Test Again-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.