വാഗമൺ ലഹരി പാർട്ടി: നൈജീരിയൻ സ്വദേശികളെ പ്രതിചേർത്തു

തിരുവനന്തപുരം: വാഗമൺ റിസോർട്ടിൽ ലഹരി പാർട്ടി നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ രണ്ട് നൈജീരിയൻ സ്വദേശികളെ കൂടി പ്രതി ചേർത്തു. പാർട്ടിക്ക് മാരക ലഹരി എത്തിച്ചത് നൈജീരിയൻ സ്വദേശികളിലൂടെയാണെന്ന് നേരത്തെ പിടിയിലായവർ മൊഴി നൽകിയിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് രണ്ടു പേരെ പ്രതി ചേർത്തത്.

ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 11 ആയി. ബംഗളൂരുവിൽ ഉള്ള നൈജീരിയൻ സ്വദേശികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഡിസംബർ 20നാണ് വാഗമണ്ണിലെ ക്ലിഫ് ഇൻ റിസോർട്ടിൽ ലഹരി പാർട്ടി നടന്നത്. റെയ്ഡിൽ അറസ്റ്റിലായ നടി ബ്രിസ്റ്റി ബിശ്വാസ് അടക്കം രണ്ടു പ്രതികളുടെ ജാമ്യ ഹരജികൾ ഹൈകോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്.

റെയ്ഡ് നടക്കുമ്പോൾ 45 പുരുഷൻമാരും 14 സ്ത്രീകളും ഉൾപ്പെടെ 59 പേർ ഉണ്ടായിരുന്നു. ലഹരിമരുന്ന് കൈവശംവെച്ച ഒമ്പതുപേരെ മാത്രമാണ് ഇപ്പോൾ പ്രതി ചേർത്തിട്ടുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.