Posted On
date_range Updated On
date_range അലൻ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യവുമായി എൻ.ഐ.എ സുപ്രീം കോടതിയിൽ
കൊച്ചി: പന്തീരങ്കാവ് യു.എ.പി.എ കേസിൽ അലൻ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് എൻ.ഐ.എ. സുപ്രീം കോടതിയിൽ. ഇത് സംബന്ധിച്ച് എൻ.ഐ.എ ഹരജി നൽകി.
കേസില്‍ ജയിലില്‍ കഴിയുന്ന താഹ ഫസല്‍ കഴിഞ്ഞയാഴ്ച ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലെ വാദത്തിനിടെയാണ് അലന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉടന്‍ ഹരജി നല്‍കുമെന്ന് എന്‍.ഐ.എ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അതിന്‍റെ ഭാഗാമായിട്ടാണ് ഹരജി നൽകിയത്. ഇതോടെ അലന്‍റെയും താഹയുടെയും ഹരജി ഒരുമിച്ച് പരിഗണിക്കും.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എൻ.െഎ.എ തടങ്കലിലാക്കിയ രണ്ടുപേരിൽ ഒരാൾക്ക് ജാമ്യം അനുവദിക്കുകയും മറ്റെയാൾക്ക് നിഷേധിക്കുകയും ചെയ്തതിനെതിരെ സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.