പ്രിയദർശിനി ബസിലെ തിരക്ക് മുതലെടുത്ത് മോഷണം വ്യാപകം; മൊബൈൽ ഫോണുകൾ കവരുന്നു, പരാതി
കൊച്ചി: കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിലെ തിരക്ക് മുതലെടുത്ത് മോഷണം വ്യാപകമാകുന്നതായി പരാതി. സ്ത്രീ യാത്രക്കാരുടെ മൊബൈൽ ഫോണുകളും വിലവെട്ട മറ്റു വസ്തുക്കളും കവരുന്നതായാണ് പരാതി. സ്ത്രീകൾ അടങ്ങുന്ന സംഘമാണ് കവർച്ചക്ക് പിന്നിൽ.
എറണാകുളം കാക്കനാട് കലക്ടറേറ്റ് പൊതുമരാമത്ത് വകുപ്പിലെ രണ്ട് വനിതാ ജീവനക്കാരുടെ മൊബൈൽ ഫോണുകൾ വ്യത്യസ്ത ദിവസങ്ങളിലായി ബസിൽനിന്ന് മോഷണം പോയതായി പരാതി ഉയർന്നു. ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവരുടെ ബാഗിൽനിന്നാണ് മൊബൈൽ ഫോണുകൾ മോഷണം പോയത്. ബസിൽ തിരക്ക് കൂടുന്ന സമയങ്ങളിൽ സ്ത്രീ യാത്രക്കാർക്കിടയിൽ നിൽക്കുന്നതിനിടെയാണ് മോഷണം.
ഫോണുകൾ മോഷണം പോയ ബസുകളിൽ സി.സി.ടി.വി കാമറകളുണ്ടായിരുന്നില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബസിൽ തിരക്ക് കൂടുമ്പോൾ ബാഗ് അപരിചിതരുടെ കൈയിൽ പിടിക്കാൻ കൊടുക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. വിലപ്പിടിപ്പുള്ള വസ്തുക്കളും മൊബൈൽ ഫോണുകളും സുരക്ഷിതമായി സൂക്ഷിക്കണമെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.