ഐ.എൻ.എസ്​ വിക്രാന്തിലെ മോഷണം: എൻ.ഐ.എ അന്വേഷണം തുടങ്ങി

കൊച്ചി: കപ്പൽശാലയിൽ നിർമാണത്തിലിരിക്കുന്ന വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ്​ വിക്രാന്തിലെ മോഷണവുമായി ബന്ധപ്പ െട്ട കേസിൽ എൻ.ഐ.എ അന്വേഷണം തുടങ്ങി. നേരത്തേ, എറണാകുളം സൗത്ത്​ പൊലീസ്​ രജിസ്​റ്റർ ചെയ്​ത കേസ്​ റീ രജിസ്​റ്റർ ചെയ ്​താണ്​ എൻ.ഐ.എ കൊച്ചി യൂനിറ്റ്​ അന്വേഷണം തുടങ്ങിയത്​.

കഴിഞ്ഞ ദിവസം നടത്തിയ പ്രാഥമിക പരിശോധനയെത്തുടർന്നാണ്​ കേസ്​ ഏറ്റെടുക്കാൻ തീരുമാനിച്ചത്​. നിർണായക വിവരങ്ങൾ അടങ്ങിയ നാല്​ ഹാർഡ് ഡിസ്കുകളും കമ്പ്യൂട്ടറും സി.പി.യുകളുമാണ് മോഷണം പോയതെന്നതിനാൽ സംഭവത്തി​​െൻറ ഗൗരവം കണക്കിലെടുത്താണ്​ അന്വേഷണം ഏറ്റെടുക്കാൻ എൻ.ഐ.എ തയാറായത്​. പൂർണമായി ഇന്ത്യയിൽ നിർമിക്കുന്ന വിമാനവാഹിനി കപ്പലായ ‘ഐ.എൻ.എസ്​ വിക്രാന്ത്​’ 2021ൽ കടലിലിറക്കാനുള്ള തരത്തിലാണ്​ നിർമാണം നടത്തിയിരുന്നത്​. ഇതിനിടെയാണ്​ മോഷണം.

പൊലീസ്​ അന്വേഷണത്തിൽ മോഷണം സംബന്ധിച്ച്​ കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നില്ല. എൻ.ഐ.എ സംഘം അടുത്ത ദിവസംതന്നെ കപ്പൽ ജീവനക്കാരെയടക്കം ചോദ്യംചെയ്​ത്​ അന്വേഷണത്തിന്​ തുടക്കംകുറിക്കും. കഴിഞ്ഞ രണ്ടുമാസത്തിനിടെ കപ്പൽശാലയിൽ സന്ദർശനം നടത്തിയ വിദേശികളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്​.

Tags:    
News Summary - NIA to prove-INS Vikrant hard disk theft-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.