കേരളത്തിലെ കേസുകൾ എൻ.ഐ.​എ​ ഏറ്റെടുത്തത്​ അവരുടെ അധികാരമുപയോഗിച്ച് -ഡി.ജി.പി

കോഴിക്കോട്​: കേരളത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.​ഐ.എ) ഇതുവരെ ഏറ്റെടുത്ത എല്ലാ കേസുകളും അവരുടെ അധികാരമുപയോഗ ിച്ചാണെന്ന്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ. കോഴിക്കോട്ട്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഭ്യന്തര സുരക്ഷയുടെ ഭാഗമായാണ്​ ​കേസ്​ എടുക്കുന്നതെന്നാണ്​ അവർ പറയാറ്​. അത്തരത്തിൽ കേസെടുക്കാൻ എൻ.ഐ.എക്ക് നിയമപരമായ​ അധികാരമുണ്ടെന്നും ബെഹ്​റ പറഞ്ഞു. സി.പി.എം പ്രവർത്തകരായ അലനും താഹക്കുമെതിരെ മാവോവാദി ബന്ധം ആരോപിച്ച്​ യു.എ.പി.എ ചുമത്തിയ കേസിനെ കുറിച്ചുള്ള ചോദ്യങ്ങളോട്​​ പ്രതികരിക്കുകയായിരുന്നു ഡി.ജി.പി.

എൻ.ഐ.എയു​ടെ അന്വേഷണത്തിലുള്ള കേസ്​ആയതിനാൽ താൻ കൂടുതലൊന്നും പറയുന്നില്ല. അവർ ഇതുവരെ ഒരു നിഗമനത്തിൽ എത്തിച്ചേർന്നിട്ടില്ലെന്നാണ്​ കര​ുതുന്നത്​. അവർ അന്വേഷിക്ക​െട്ട. തെളിവുകളുണ്ടെങ്കിൽ മാത്രമേ കേസ് നില​ നിൽക്കൂവെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - NIA kerala cse dgp loknath behra -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.