കെ.എസ്​.ആർ.ടി.സിക്ക് പുതിയ വെബ്​സൈറ്റ്​

കണ്ണൂർ: പുതുക്കിയ ആധുനിക വെബ്​സൈറ്റ്​ കെ.എസ്​.ആർ.ടി.സി അപ്​ലോഡ് ​ചെയ്​തു. ശബരിമല ഡിജിറ്റൽ ബുക്കിങ്​, അന്തർ സംസ്​ഥാന ബുക്കിങ്​തുടങ്ങിയവക്ക്​ വെവ്വേറെ ലിങ്കുകൾ ക്രമീകരിച്ചുള്ള ഒാൺലൈൻ പൊതുജനത്തിന്​ വളരെ ഉപയോഗപ്പെടുമെന്ന്​ ചെയർമാൻ ടോമി ജെ. തച്ചങ്കരി അറിയിച്ചു.

www.keralartc.com ൽ സന്ദർശിച്ചാൽ എല്ലാ സേവനങ്ങളും ലഭ്യമാവും. നേരത്തെ തുടർച്ചയായി പോരായ്​മകൾ കണ്ടതിനെ തുടർന്നാണ്​ പുതിയ സോഫ്​​റ്റ്​വെയർ പരിഷ്​കാരം നടത്തിയത്​. യാത്രക്കാർക്ക്​ ഇത്​ കൂടുതൽ യൂസർ ​ഫ്രണ്ട്​ലി ആയിരിക്കും. ​കോർപറേഷൻ നേരത്തെ ഉപയോഗിച്ചിരുന്ന ​െഎ.ടി. കമ്പനികളുമായി ഇടപാട്​ തർക്കം ഉടലെടുത്തതിനെ തുടർന്നാണ്​ പുതിയ കമ്പനിയെ കൊണ്ട്​ വെബ്​സൈറ്റ്​ നിർമിച്ചത്​.

ഇന്ത്യയിലെ മറ്റ്​ പ്രമുഖ ട്രാൻസ്​പോർട്ട്​ കോർപറേഷനുകൾ ഉപയോഗിക്കുന്ന നിലവാരവും വേഗതയും സർവർ ശേഷിയുള്ളതാണ്​ പുതിയ വെബ്​സൈറ്റ്​ എന്നാണ്​ കെ.എസ്​.ആർ.ടി.സിയുടെ അവകാശ വാദം.

Tags:    
News Summary - New Website in KSRTC -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.