പുതുതായി ആരംഭിച്ച കോഴിക്കോട്-പാലക്കാട് ട്രെയിനിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നെയിംബോർഡ് വെക്കുന്ന ഉദ്യോഗസ്ഥർ
കോഴിക്കോട്: കോഴിക്കോട്-പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ (നമ്പർ: 06071) സർവിസ് തുടങ്ങി. 18 കോച്ചുകളുള്ള സ്പെഷൽ അൺ റിസർവ്‌ഡ് എക്‌സ്പ്രസ് ട്രെയിൻ സെപ്റ്റംബർ 15 വരെയാണു നിലവിൽ അനുവദിച്ചിരിക്കുന്നത്. തിരിച്ച് കണ്ണൂർ വരെ (നമ്പർ: 06031) സർവിസ് നടത്തും. ശനി ഒഴികെയുള്ള ആറ് ദിവസമാണ് ഈ ട്രെയിൻ സർവിസ് ഉണ്ടാകുക.
രാവിലെ 10.10നു കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചക്ക് 1.05നു പാലക്കാട്ടെത്തും. തിരികെ 1.50ന് പാലക്കാട്ടുനിന്ന് പുറപ്പെട്ട് വൈകീട്ട് 5.35നു കോഴിക്കോട്ടും രാത്രി 7.40ന് കണ്ണൂരിലുമെത്തും.
ശനിയാഴ്ചകളിൽ കോഴിക്കോട് മുതൽ ഷൊർണൂർ വരെയും (നമ്പർ: 06179) തിരിച്ച് ഷൊർണൂർ മുതൽ കണ്ണൂർ വരെയും (നമ്പർ: 06075) ഇതേ സമയത്ത് മറ്റൊരു സർവിസ് ഉണ്ടാകും. അടുത്ത ശനിയാഴ്ച മുതൽ സെപ്റ്റംബർ 13 വരെയാണ് ഈ ട്രെയിൻ അനുവദിച്ചിട്ടുള്ളത്.
കോഴിക്കോട് (10.10), ഫറോക്ക് (10.26), പരപ്പനങ്ങാടി (10.42), താനൂർ (10.51), തിരൂർ (11.00), കുറ്റിപ്പുറം (11.13), പട്ടാമ്പി (11.32), ഷൊർണൂർ (11.50), ഒറ്റപ്പാലം (12.10), പാലക്കാട് (1.05).
പാലക്കാട് (1.50), ഒറ്റപ്പാലം (2.16), ഷൊർണൂർ (3.35), പട്ടാമ്പി (3.50), കുറ്റിപ്പുറം (4.07), തിരൂർ (4.21), താനൂർ (4.30), പരപ്പനങ്ങാടി (4.39), ഫറോക്ക് (4.52), കോഴിക്കോട് (5.35), കൊയിലാണ്ടി (6.02), പയ്യോളി (6.13), വടകര (6.32), മാഹി (6.35), തലശ്ശേരി (6.50), കണ്ണൂർ (7.40).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.