കാസര്‍കോട്: ട്രാഫിക് നിയമം പാലിക്കാന്‍ രാവിലെ വാട്‌സ് ആപില്‍ പോസ്റ്റിട്ടയാള്‍ വാഹനപരിശോധനയ്ക്കിടെ ഉച്ചയോടെ ഹെല്‍മറ്റ് വെക്കാത്തതിന് പിടിയിലായി. കാസര്‍കോട് ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഹെല്‍മറ്റ് വെക്കാത്തതിന് യുവാവ് പിടിയിലായത്. 1,000 രൂപയാണ് ഹെല്‍മറ്റ് വെക്കാത്തതിന് പുതുക്കിയ പിഴ.
വാട്‌സ് ആപില്‍ നിയമം പാലിക്കാന്‍ രാവിലെ പോസ്റ്റിട്ടിരുന്നുവെന്നും ഹെല്‍മറ്റ് വെക്കാന്‍ മറന്ന് പോയെന്നും പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യാതൊരു വിട്ടുവീഴ്ചയ്ക്കും പോലീസ് തയ്യാറായില്ല. പുതിയ നിയമപ്രകാരം പിഴയീടാക്കുകയും ചെയ്തു.പരിഷ്‌കരിച്ച ട്രാഫിക് നിയമം നിലവില്‍വന്ന ഞായറാഴ്ച്ച് ജില്ലയില്‍ വിവിധയിടങ്ങളില്‍ പോലീസ് പരിശോധന നടത്തി.
മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തുകയും ചെയ്തു. കാസര്‍കോട് എം ജി റോഡ്, മൊഗ്രാല്‍, ചൗക്കി, എയര്‍ലൈന്‍സ് റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ കാസര്‍കോട് ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തി.
കുട്ടിഡ്രൈവർമാരെ പൊക്കാൻ സ്കൂൾ പരിസരത്ത് പരിേശാധന
തിരുവനന്തപുരം: കുട്ടി ഡ്രൈവർമാരെ കൈയോടെ പൊക്കാൻ സ്കൂളുകൾ, ട്യൂഷൻ സെൻററുകൾ എന്നിവയുടെ പരിസരങ്ങളിൽ പരിശോധന കർശനമാക്കാൻ സ്ക്വാഡുകൾക്ക് മോേട്ടാർവാഹനവകുപ്പ് നിർദേശം നൽകി. ഇരുചക്രവാഹനങ്ങളിലടക്കം പരിശോധന നടത്താനാണ് നിർദേശം. രക്ഷിതാക്കളുടെ അനുമതിയോടെതന്നെ വാഹനങ്ങളുമായി കുട്ടികൾ നിരത്തിലിറങ്ങുന്നുണ്ടെന്നാണ് മോേട്ടാർ വാഹനവകുപ്പിെൻറ വിലയിരുത്തൽ. ഹൈസ്കൂൾ പരിസരങ്ങളിൽ ലൈസൻസില്ലാത്ത ഇരുചക്ര വാഹനയാത്ര വ്യാപകവുമാണ്. ഇത്തരത്തിൽ പിടികൂടുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിക്കാണ് നിർദേശം. നേരത്തേ ഇൗ കുറ്റത്തിന് പിഴ മാത്രമായിരുന്നു. എന്നാൽ പുതിയ നിയമഭേദഗതിയോടെ രക്ഷാകർത്താവിന് മൂന്നുവർഷം തടവും 25000 രൂപ പിഴയുമാണ് വ്യവസ്ഥ ചെയ്യുന്നത്.അതേസമയം, മറ്റ് ഗതാഗതകുറ്റങ്ങൾക്ക് പുതുക്കിയ നിരക്കിലുള്ള പിഴ ചുമത്തിത്തുടങ്ങിയിട്ടുണ്ട്.
ഹെൽമറ്റില്ലാത്തവരെയാണ് കൂടുതലും പിടിച്ചത്. കൈവശം കാശില്ലാത്തവർക്ക് ഒരാഴ്ച സാവകാശം അനുവദിച്ചിട്ടുണ്ട്. ആർ.സി ബുക്കോ മറ്റ് രേഖകളോ വാങ്ങാതെയാണ് ഇൗ സാവകാശം അനുവദിച്ചിട്ടുള്ളത്. ഇൗ സമയപരിധിക്കുള്ളിൽ പിഴയടയ്ക്കാത്തവരുടെ കേസ് കോടതിയിലേക്ക് വിടാനാണ് തീരുമാനം. മുമ്പുള്ളതിനെ അപേക്ഷിച്ച് പൊതുവിൽ ഹെൽമറ്റ് ധരിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് എൻഫോഴ്സ്െമൻറ് വിഭാഗം ജോയൻറ് ട്രാൻസ്പോർട്ട് കമീഷണർ രാജീവ് പുത്തലത്ത് പറഞ്ഞു. നേരത്തേ ഹെൽമറ്റ് ധരിക്കുന്നവരുടെ എണ്ണം 60-70 ശതമാനമായിരുന്നെങ്കിൽ പുതിയ പിഴ നിരക്കിെൻറ പശ്ചാത്തലത്തിൽ 85-90 ശതമാനമായി ഉയർന്നിട്ടുണ്ട്. ഡ്രൈവർമാരും വാഹന ഉടമകളും പൊതുവെ ജാഗ്രതയിലാണെന്നും അദ്ദേഹം പറഞ്ഞു.
അധിക ലോഡിനുള്ള നിരക്ക് കുത്തനെ ഉയർന്നതോടെ പരിശോധന ഭയന്ന് ആദ്യ ദിവസങ്ങളിൽ തടിലോറികളടക്കം നിരത്തിൽനിന്ന് വിട്ടുനിൽക്കുന്ന സാഹചര്യമാണ്. അധികമായി ഒരു ലോഡ് കയറ്റിയതായി തെളിഞ്ഞാൽ 20000 രൂപയാണ് പിഴ നൽകേണ്ടിവരിക. അധികമുള്ള ഒാരോ ടണ്ണിനും 2000 രൂപയും നൽകേണ്ടിവരും. റോഡ് സുരക്ഷാ ആക്ഷൻ പ്ലാനിെൻറ ഭാഗമായ കർശന പരിശോധന പരിപാടി ചൊവ്വാഴ്ച മുതൽ ആരംഭിക്കുകയാണ്. ഒേരാ ദിവസവും ഒാരോ ഗതാഗതകുറ്റങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നിശ്ചയിച്ചിരിക്കുന്നത്. ഇൗ പ്രത്യേക പരിശോധനവാരത്തിൽ പുതിയ പിഴ നിരക്കുകൾ കർശനമാക്കും. ആഗസ്റ്റിലാണ് പരിശോധന നിർദേശിച്ചിരുന്നതെങ്കിലും പ്രളയം മൂലം സെപ്റ്റംബറിലേക്ക് മാറ്റുകയായിരുന്നു.
ഹെവി ലൈസൻസ് ഇല്ലാതെ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ
കൊയിലാണ്ടി: ഹെവി ലൈസൻസ് ഇല്ലാതെ ബസ് ഓടിച്ച ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പിടികൂടി. കോഴിക്കോട്-തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ഗുരുദേവ ബസ് ഓടിച്ച ഉണ്ണിക്കൃഷ്ണനാണ് പിടിയിലായത്. ദേശീയ പാതയിൽ ചെങ്ങോട്ടുകാവിൽ വാഹന പരിശോധന നടത്തുമ്പോഴാണ് അമിത വേഗതയിൽ അപകടകരമാം വിധം വന്ന ബസ് ശ്രദ്ധയിൽ പെട്ടത്.തുടർന്നു നടന്ന പരിശോധനയിൽ ഉണ്ണികൃഷ്ണന് ഹെവി വാഹനങ്ങൾ ഓടിക്കാനുള്ള യോഗ്യത ഇല്ലെന്നു കണ്ടെത്തി. ഇദ്ദേഹത്തിെൻറ നിലവിലെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദ് ചെയ്തു. ജോ. ആർ.ടി.ഒ പി. രാജേഷ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ ജി. അർജുൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.