കോഴിക്കോട്: നഗരത്തിൽ മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പന്നിയങ്കര ഇസ്ലാഹിയ പള്ളി വരാന്തയിൽനിന്ന് തിങ്കളാഴ്ച രാവിലെയാണ് പെൺകുഞ്ഞിനെ ക ണ്ടെത്തിയത്.
പള്ളിയോടു ചേർന്നുള്ള സ്കൂളിലേക്കെത്തിയ വിദ്യാർഥികളാണ് ആദ്യം കണ്ടത്. പന്നിയങ്കര പൊലീസും ചൈൽഡ് ലൈൻ പ്രവർത്തകരും ചേർന്ന് കുഞ്ഞിനെ കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ചു.
നിരീക്ഷണത്തിനായി നവജാത ശിശുക്കൾക്കായുള്ള തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കിൽ 48 മണിക്കൂറിനുശേഷം കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ഏൽപിക്കും.
ചുവന്ന കമ്പിളികൊണ്ട് പുതപ്പിച്ച നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. സമീപത്തുനിന്ന് കുറിപ്പും ലഭിച്ചിട്ടുണ്ട്.
കുഞ്ഞിനെ കിട്ടുന്നവർ ഒഴിവാക്കരുത്, ഒക്ടോബർ 25ന് ജനിച്ച കുഞ്ഞാണ്, ഇഷ്ടമുള്ള പേരിടണം, ബി.സി.ജി, ഹെപ്പറ്റൈറ്റിസ് കുത്തിവെപ്പുകൾ എടുക്കണം എന്നൊക്കെ കത്തിൽ എഴുതിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.