ഉരുൾദുരന്ത ബാധിതർ ജൂണിൽ ടൗൺഷിപ്പിൽ താമസം തുടങ്ങും

ക​ല്‍പ​റ്റ: ഒ​റ്റ രാ​ത്രി​കൊ​ണ്ട് അ​നാ​ഥ​മാ​യ​വ​ർ​ക്ക് വേ​ണ്ടി പു​തി​യ വി​ലാ​സ​വു​മാ​യി ഒ​രു​ങ്ങു​ന്ന ടൗ​ൺ​ഷി​പ്പി​ൽ ജൂ​ണി​ൽ താ​മ​സം തു​ട​ങ്ങി​യേ​ക്കും. മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ഉ​രു​ള്‍ദു​ര​ന്ത ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് ക​ല്‍പ​റ്റ ന​ഗ​ര​പ​രി​ധി​യി​ൽ എ​ല്‍സ്റ്റ​ൺ എ​സ്റ്റേ​റ്റി​ല്‍ ഒ​രു​ങ്ങു​ന്ന ടൗ​ണ്‍ഷി​പ്പി​ല്‍ ആ​ദ്യ​ഘ​ട്ട ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ട്ട 16 ക്ല​സ്റ്റ​റു​ക​ളി​ലാ​യു​ള്ള 178 കു​ടും​ബ​ങ്ങ​ളാ​ണ് ജൂ​ൺ ആ​ദ്യ​വാ​രം താ​മ​സം തു​ട​ങ്ങു​ക. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ത്ര​യും കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു​ക​ൾ കൈ​മാ​റി​യി​രു​ന്നെ​ങ്കി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പൂ​ർ​ത്താ​യാ​കാ​ത്ത​ത് കാ​ര​ണം താ​മ​സം ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

പി​ന്നീ​ട്, ഘ​ട്ടം​ഘ​ട്ട​മാ​യി വീ​ടു​ക​ളു​ടെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച് താ​ക്കോ​ൽ കൈ​മാ​റി​യെ​ങ്കി​ലും 178 വീ​ടു​ക​ളു​ടെ​യും പ​ണി പൂ​ർ​ത്തി​യാ​യ ശേ​ഷം ഒ​ന്നി​ച്ച് താ​മ​സം മാ​റാ​മെ​ന്ന് ഗു​ണ​ഭോ​ക്താ​ക്ക​ൾ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. 145 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റ്റം ഇ​തി​ന​കം ന​ട​ന്നു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യും ഒ​രു​ക്കി ബാ​ക്കി 33 വീ​ടു​ക​ള്‍കൂ​ടി കൈ​മാ​റു​ന്ന മു​റ​യ്ക്കാ​യി​രി​ക്കും താ​മ​സം ആ​രം​ഭി​ക്ക​ക. പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി വ്യാ​ഴാ​ഴ്ച 15 ഓ​ളം വീ​ടു​ക​ൾ കൂ​ടി ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് കൈ​മാ​റും. മേ​യ് അ​വ​സാ​ന​ത്തോ​ടെ ത​ന്നെ 178 വീ​ടു​ക​ളു​ടെ​യും താ​ക്കോ​ൽ കൈ​മാ​റാ​ൻ ക​ഴി​യു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

നി​ല​വി​ല്‍ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വാ​ട​ക വീ​ടു​ക​ളി​ലും മ​റ്റും ക​ഴി​യു​ക​യാ​ണ് കു​ടും​ബ​ങ്ങ​ള്‍. ഗു​ണ​ഭോ​ക്താ​ക്ക​ളെ കൂ​ടി ഉ​ള്‍പ്പെ​ടു​ത്തി കി​ഫ്‌​കോ​ണ്‍, ഉ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍ട്രാ​ക്ട് കോ ​ഓ​പ്പ​റേ​റ്റി​വ് സൊ​സൈ​റ്റി പ്ര​തി​നി​ധി​ക​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷ​മാ​ണ് വീ​ടു​ക​ള്‍ കൈ​മാ​റു​ന്ന​ത്.

എ​ല്‍സ്റ്റ​ൺ എ​സ്റ്റേ​റ്റ് ഭൂ​മി​യി​ല്‍ 64.4075 ഹെ​ക്ട​ര്‍ 44.33 കോ​ടി രൂ​പ കോ​ട​തി​യി​ല്‍ കെ​ട്ടി​വ​ച്ച് 2025 ഏ​പ്രി​ല്‍ 11നാ​ണ് സ​ര്‍ക്കാ​ര്‍ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്ക് ഏ​റ്റെ​ടു​ത്ത​ത്. ടൗ​ണ്‍ഷി​പ്പി​ല്‍ അ​ഞ്ച് സോ​ണു​ക​ളി​ലാ​യി 410 വീ​ടു​ക​ളാ​ണ് നി​ര്‍മി​ക്കു​ന്ന​ത്. സോ​ണ്‍ ഒ​ന്നി​ലെ 140ല്‍ 107​ഉം സോ​ണ്‍ മൂ​ന്നി​ലെ 51ല്‍ 28​ഉം സോ​ണ്‍ നാ​ലി​ലെ 51ല്‍ 43​ഉം വീ​ടു​ക​ള്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് ആ​ദ്യ​ഘ​ട്ട ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്. ഓ​രോ കു​ടും​ബ​ത്തി​നും ഏ​ഴ് സെ​ന്റ് സ്ഥ​ല​വും വീ​ടു​മാ​ണ് ന​ല്‍കു​ന്ന​ത്. 451 പേ​രാ​ണ് ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ൽ ഇ​തു​വ​രെ ഇ​ടം നേ​ടി​യ​ത്. ടൗ​ൺ​ഷി​പ്പി​ൽ വീ​ട് ആ​വ​ശ്യ​മി​ല്ലെ​ന്ന് 104 കു​ടും​ബ​ങ്ങ​ൾ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടെ പ​ട്ടി​ക 347 ആ​യി ചു​രു​ങ്ങി. ലി​സ്റ്റി​ലു​ള്ള​തി​നേ​ക്കാ​ളും 63 വീ​ടു​ക​ൾ ടൗ​ൺ​ഷി​പ്പി​ൽ അ​ധി​ക​മാ​യി നി​ല​വി​ൽ നി​ർ​മി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - New Beginning: Landslide victims to move into rehabilitation township by June

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.