Posted On
date_range Updated On
date_range ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപ്പിടിച്ചു: യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
വേങ്ങര: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപ്പിടിച്ചു. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. കണ്ണമംഗലം തോട്ടശേരിയറയിൽ, വീട്ടിൽ നിന്ന് അങ്ങാടിയിലേക്ക് ബജാജ് പൾസർ ബൈക്കിൽ വരികയായിരുന്ന കെ. പി ഷഹബാസിന്റെ എന്ന യുവാവിന്റെ ബൈക്ക് ആണ് ഓടുന്നതിനിടെ തീ പിടിച്ചത്.
ഓവുപാലത്തിനടുത്ത് വെച്ചു ബൈക്കിൽ നിന്ന് തീയും പുകയും കണ്ട് ഇയാൾ ബൈക്ക് നിർത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ, തീ പിടിച്ച ബൈക്കിൽ വെള്ളമൊഴിച്ചും മറ്റും തീ അണക്കുകയായിരുന്നു. ബൈക്ക് നിർത്തിയതിനു തൊട്ടടുത്ത് ഉണ്ടായിരുന്ന കെ.എസ്.ഇ.ബിയുടെ ട്രാൻസ്‌ഫോർമറിലേക്ക് തീ പടരാതിരുന്നത് കാരണം വൻ അപകടം ഒഴിവാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.